ബിറ്റ്കോയിൻ ഉപയോഗിച്ച് ഉല്പന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കി ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച്.
പിസയും കോഫിയും ഐസ്ക്രീമും ബിറ്റ്കോയിൻ ഉപയോഗിച്ച് വാങ്ങാമെന്ന് വാഗ്ദാനവുമായി Unocoin.
നേരിട്ടുള്ള വാങ്ങലിന് പകരം ബിറ്റ്കോയിൻ ഉടമകൾക്ക് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങാൻ കഴിയും.
നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു വൗച്ചറുകൾ വാങ്ങാൻ ഉപയോക്താക്കൾക്ക് ബിറ്റ്കോയിൻ ഉപയോഗിക്കാനാകും.
Domino’s Pizza, Cafe Coffee Day, Baskin-Robins, Himalaya, Prestige തുടങ്ങിയ റീട്ടെയിൽ ശൃംഖലകളിൽ വൗച്ചറുകൾ ഉപയോഗിക്കാം.
100 രൂപ മുതൽ 5000 രൂപ വരെയുള്ള വൗച്ചറുകൾ വാങ്ങാൻ ബിറ്റ്കോയിനുപയോഗിച്ച് ഇടപാട് നടത്താമെന്ന് Unocoin.
ബിറ്റ്കോയിൻ കൈവശമുള്ള ഉപയോക്താക്കൾക്ക് ഈ വൗച്ചറുകൾ ബിറ്റ്കോയിൻ നിരക്കിന് തുല്യമായ തുകയ്ക്ക് വാങ്ങാം.
വൗച്ചർ വാങ്ങിയാൽ ബിറ്റ്കോയിൻ മൂല്യത്തിലെ അനുബന്ധ തുക ഉപയോക്താവിന്റെ ക്രിപ്‌റ്റോകറൻസി വാലറ്റിൽ നിന്ന് കുറയ്ക്കും.
KYC- വെരിഫിക്കേഷൻ പൂർത്തിയായ ക്രിപ്‌റ്റോകറൻസി ഉപയോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക.
ആഭ്യന്തര ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ചും വാലറ്റ് സേവന ദാതാവുമാണ് Unocoin.
ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് 2013-ൽ ഇന്ത്യയിലെ ആദ്യ ക്രിപ്‌റ്റോകറൻസി വാലറ്റായാണ് തുടങ്ങിയത്.