2022 ഓടെ ഇന്ത്യയിൽ 2,000 ജീവനക്കാരെ നിയമിക്കുമെന്ന് ഐ-വെയർ ബ്രാൻഡ് ലെൻസ്കാർട്ട്.
ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ മേഖലകളിൽ ആയിരിക്കും നിയമനം.
റീട്ടെയിൽ സ്റ്റോറുകളിലേക്ക് 100 ലധികം ജീവനക്കാരെ നിയമിക്കാൻ ലെൻസ്കാർട്ട് ലക്ഷ്യമിടുന്നു.
സിംഗപ്പൂർ, മിഡിൽ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളിലും 300 ജീവനക്കാരെ ചേർത്ത് ടീം വിപുലീകരിക്കും.
ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ടെക്നോളജി ടീമിലേക്ക് 100 ലധികം എഞ്ചിനീയർമാരെ നിയമിക്കും.
300 ലധികം ജീവനക്കാർ വിതരണ ശൃംഖലയിലും നിർമ്മാണ പ്രവർത്തനങ്ങളിലും ഭാഗമാകും.
കോർപ്പറേറ്റ് പ്രവർത്തനങ്ങൾക്കായി 100 പേരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.
2010 ൽ സ്ഥാപിതമായ കമ്പനി ഇന്ത്യ, സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
പ്രതിവർഷം ഏഴ് ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ലെൻസ്കാർട്ട് സേവനം നൽകുന്നു.
Related Posts
Add A Comment