വെഹിക്കിൾസ്ക്രാപ്പേജ് പോളിസി എന്താണ്.
കാര്യക്ഷമമല്ലാത്തതും മലീനികരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു നീക്കുന്നതാണ് പദ്ധതിയാണിത്.
മലിനീകരണമുക്തമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു.
സ്ക്രാപ്പേജ് പോളിസി രാജ്യത്തെ ഓട്ടോ മേഖലയ്ക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകും.
റോഡുകളിൽ നിന്ന് പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിൽ പോളിസി വലിയ പങ്ക് വഹിക്കും.
രാജ്യത്തുടനീളം ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്ട്രേഡ് സ്ക്രാപ്പിംഗ് സെന്ററുകളും സൃഷ്ടിക്കും.
ആദ്യഘട്ടത്തിൽ 70-ഓളം സ്ക്രാപ്പേജ് സെന്ററുകളാണ് രാജ്യത്ത് തുറക്കുന്നത്.
വാഹന ഫിറ്റ്നസ് സെന്ററുകളിലും സ്ക്രാപ്പ് യാർഡുകളിലും ഏകദേശം 35,000 പേർക്ക് തൊഴിലവസരം പ്രതീക്ഷിക്കുന്നു.
10,000 കോടി രൂപയുടെ നിക്ഷേപവും പദ്ധതിയുടെ ഭാഗമായി എത്തുമെന്ന് വിലയിരുത്തുന്നു.
ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങളാണ് പൊളിച്ചു നീക്കുന്നത്.
15 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ നയത്തിന്റെ ഭാഗമായി സ്ക്രാപ്പ് ചെയ്യും.
20 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും പൊളിച്ചു നീക്കും.
ഫിറ്റ്നസ് ടെസ്റ്റിന് സ്വകാര്യ വാഹനത്തിന് 300-400 രൂപയും വാണിജ്യ വാഹനത്തിന് 1,000-1,500 രൂപയും ആകും.
വാഹന സ്ക്രാപ്പേജിന് രജിസ്റ്റർ ചെയ്യുന്നവർക്ക് പുതിയ കാറിന് രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവുണ്ടാകും.
വാണിജ്യവാഹനങ്ങൾക്ക് 25% വും സ്വകാര്യവാഹനങ്ങൾക്ക് 15% വും നികുതി ഇളവ് നൽകുമെന്നാണ് സൂചന.
കേന്ദ്ര, സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള 15 വർഷവും അതിനുമുകളിലായതുമായ വാഹനങ്ങൾ, 2022 ഏപ്രിലിൽ സ്ക്രാപ്പ് ചെയ്യും.
നിയമാനുസൃതമായി ഫിറ്റ്നസ് നിലവാരമില്ലാത്ത വലിയ വാണിജ്യ വാഹനങ്ങൾ 2023 മുതൽ സ്ക്രാപ്പ് ചെയ്യും.
വ്യക്തിഗത വാഹനങ്ങൾക്കായി, 2024 ജൂൺ മുതൽ സ്ക്രാപ്പേജ് നയം നടപ്പാക്കി തുടങ്ങും.
വാഹന സ്ക്രാപ്പേജ് പോളിസി മെറ്റൽ റീസൈക്ലിംഗ് ബിസിനസിന് വലിയ ഉത്തേജനം നൽകാൻ സാധ്യതയുണ്ട്.
രാജ്യത്തെ നിരത്തുകളിൽ ഓടുന്ന 1.7 ദശലക്ഷം വാണിജ്യ വാഹനങ്ങൾ ഫിറ്റ് അല്ലെന്നാണ് സർക്കാർ കണക്കുകൾ.
ഗുജറാത്തിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് വോളണ്ടറി വെഹിക്കിൾ-ഫ്ലീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലൊണിതെന്ന് പ്രധാനമന്ത്രി.
വെഹിക്കിൾ സ്ക്രാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് നിക്ഷേപം ക്ഷണിക്കുകയായിരുന്നു ഉച്ചകോടി.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും ഗുജറാത്ത് സർക്കാരും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
Related Posts
Add A Comment