ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നേടി
ഇൻട്രാനാസൽ വാക്സിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകിയെന്ന് ബയോടെക്നോളജി വകുപ്പ്
രാജ്യത്ത് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുന്ന മൂക്കിലൂടെ നൽകുന്ന ആദ്യ വാക്സിനാണിത്
18 മുതൽ 60 വയസ്സുളളവരിൽ നടത്തിയ വാക്സിന്റെ ആദ്യഘട്ട ട്രയലുകൾ വിജയമായിരുന്നുവെന്നാണ് റിപ്പോർട്ട്
ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്ന് കമ്പനി അറിയിച്ചു
ഇൻട്രാനാസൽ വാക്സിൻ സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണെന്ന് കമ്പനി പറയുന്നു
മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ ഉയർന്ന തോതിൽ കണ്ടെത്തിയിരുന്നു
ഭാരത് ബയോടെക്കിന്റെ BBV154 കോവിഡ് വാക്സിൻ ആണ് രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന ആദ്യ ഇൻട്രാനാസൽ വാക്സിൻ
ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ സഹകരണത്തോടെയാണ് വാക്‌സിൻ വികസിപ്പിക്കുന്നത്