സംസ്ഥാനത്തെ വ്യവസായ സംരംഭത്തിലേക്ക് ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കാനും പുതിയ സംരംഭകരെ വാർത്തെടുക്കാനും വ്യവസായ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായി ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷാ കൃഷ്ണൻ നടത്തിയ അഭിമുഖത്തിൽ നിന്ന്
കേരളം സംരംഭക അനുകൂല സംസ്ഥാനമല്ല എന്ന പ്രതീതി ഉണ്ടോ?
യഥാർത്ഥത്തിൽ അതൊരു പ്രൊപ്പഗണ്ട ആണ്. Far away from the facts actually. കേരളത്തിലിപ്പോൾ നോക്കുമ്പോൾ കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടയിൽ രണ്ടു മാസം കൂടി എടുത്തു കഴിഞ്ഞാൽ ഏകദേശം 100% ഹൈക്ക് ഉണ്ട് MSMEയുടെ കാര്യത്തിൽ. അപ്പോൾ അതൊരു ഫ്രണ്ട്ലി ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതൊടൊപ്പം ഇപ്പോൾ ഞങ്ങൾ നോക്കുമ്പോൾ ഈ കോവിഡ് കാലഘട്ടത്തിൽ പോലും ആയിരത്തിലധികം പുതിയ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു. നല്ലൊരു കുതിപ്പ് ഇപ്പോൾ കാണുന്നുണ്ട്. 100 ദിവത്തിന്റെ ടാർജെറ്റ് ഞങ്ങൾ മറികടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ പൊതുവെ നല്ലൊരു സൗഹാർദ്ദ അന്തരീക്ഷമുണ്ട്. പക്ഷേ നേരത്തെ മുതൽ അങ്ങനെയൊരു പേര് നമുക്ക് കിടക്കുന്നുണ്ട്. അത് മറികടക്കാനുളള ശ്രമങ്ങളാണ് കഴിഞ്ഞ ഘട്ടത്തിൽ നടത്തിയത്. ഇപ്പോൾ തുടരുന്നുണ്ട്. നല്ല പ്രതികരണം ഉണ്ടാകുന്നുണ്ട്. അതിന്റെ പ്രത്യേകത ഗവൺമെന്റ് ഒറ്റയ്ക്കല്ല, വ്യവസായ വകുപ്പ് ഒറ്റയ്ക്കല്ല, വ്യവസായ വകുപ്പിന്റെ കൂടെ സംരംഭകരും അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ഫിക്കി, MSME സംഘടനകൾ ഇവരെല്ലാവരും ചേർന്നിട്ടാണ് ഈ പ്രോസസ് മുന്നോട്ട് കൊണ്ടു പോകുന്നത്. എല്ലാ ഘട്ടത്തിലും അവരുമായിട്ടുളള നല്ല സമ്പുഷ്ടമായ ആശയവിനിമയം ഉണ്ട്. അവർ മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങൾ സാധ്യമാകുന്നതെല്ലാം പ്രായോഗികമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഒരു ടീം വർക്കാണ്, ഗവൺമെന്റ് ഒറ്റയ്ക്കല്ല. ഇൻഡസ്ട്രിയലിസ്റ്റുകളും സമൂഹവുമായി ചേർന്നുളള ടീം വർക്കിന്റെ രൂപത്തിലാണിപ്പോൾ മുന്നോട്ട് പോകുന്നത്.
ഇതുവരെയുളള പ്രവർത്തനം നൽകുന്ന കോൺഫിഡൻസ്?
ഇപ്പോൾ നല്ല ആത്മവിശ്വാസമാണുളളത്. കഴിഞ്ഞ ഗവൺമെന്റ് കുറെ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണിപ്പോൾ നടക്കുന്നത്. തുടർച്ചയായതുകൊണ്ട് തന്നെ എന്തായിരിക്കും സമീപന നയം എന്നതിനെ കുറിച്ച് ചിന്തിക്കാൻ അധികം സമയം ആവശ്യമില്ല നേരെ ചെയ്യുകയാണ്. അതുകൊണ്ട് ആദ്യത്തെ ക്യാബിനറ്റ് മീറ്റിംഗിൽ തന്നെ വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാറ്റ്യൂട്ടറി ഗ്രിവൻസ് അഡ്രസ് മെക്കാനിസം കൊണ്ടു വരാനുളള തീരുമാനമെടുത്തിരുന്നു. അതിപ്പോൾ ബിൽ ആയി.പെട്ടെന്ന് തന്നെ അത് നിയമമായി മാറും. അത് വന്നു കഴിഞ്ഞാൽ വ്യവസായവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ തർക്കങ്ങൾക്കും ഒറ്റ സംവിധാനത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയും.
സംരംഭകരോടുളള ഉദ്യോഗസ്ഥരുടെ സമീപനം മാറേണ്ടതുണ്ടോ?
എല്ലാ സംവിധാനങ്ങളിലും ചില അപവാദങ്ങളുണ്ടാകും. മുതലാളിമാരിൽ തന്നെ വ്യവസായികളിൽ തന്നെ മോശപ്പെട്ട പ്രവണതകളുളളവരുണ്ടായിരിക്കാം. ഉദ്യോഗസ്ഥൻമാരിലും ഒരു ചെറു വിഭാഗമുണ്ടായിരിക്കാം. അത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തി ഗവൺമെന്റ് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിൽ എന്തെല്ലാം കഴിയും. അതിനാണ് ഞങ്ങൾ ഇപ്പോൾ ഒരു സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം കൊണ്ടു വന്നു. അതിപ്പോൾ പ്രായോഗികമായി. അതോടു കൂടി സ്ഥാപനങ്ങളിലേക്കുളള പരിശോധന പൂർണമായി സോഫ്റ്റ് വേയർ ബേസ്ഡ് ആയിട്ട് മാറി. ഏത് സ്ഥാപനത്തിൽ എപ്പോൾ പരിശോധന നടത്തണമെന്നുളളത് സംവിധാനമാണ്, ഈ കമ്പ്യൂട്ടർ സിസ്റ്റമാണ്, ഈ സോഫ്റ്റ് വെയർ ആണ് നിശ്ചയിക്കുന്നത്. റാൻഡമായിട്ട് തീരുമാനിക്കുന്നത്. ആര് പോകണമെന്നുളളതും സിസ്റ്റം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഒട്ടും സബ്ജക്ടീവായ ഒരു ഫാക്ടറും അതിനകത്ത് വർക്ക് ചെയ്യുന്നില്ല. അത് നല്ലൊരു മാറ്റമാണ് വരുന്നത്. പതിമൂവായിരത്തിലധികം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് മനുഷ്യസ്പർശമില്ലാതെ ലൈസൻസ് നേടിയിട്ടാണ്. സിംഗിൾ വിൻഡോ സിസ്റ്റം വഴി ലൈസൻസ് നേടിയിട്ടാണ്. ഇൻസ്പെക്ഷനിലേക്കും അത്തരം മാറ്റം വരും. ചില തെറ്റായ പ്രവണതകൾ ഉളള ഉദ്യോഗസ്ഥരുണ്ടാകും. ഈ സിസ്റ്റം വരുന്നതോടു കൂടി അവരുടെ താല്പര്യങ്ങൾ പ്രയോഗിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും. നമുക്ക് നിയമങ്ങൾ അനുസരിച്ചേ പ്രവർത്തിക്കാൻ പാടുളളൂ. ഇവിടെ ഇപ്പോൾ ഇൻവെസ്റ്റ്മെന്റുകൾ കൊണ്ടുവരൂ ഒരു നിയമവും ബാധകമല്ല എന്ന് എനിക്ക് പറയാൻ കഴിയില്ല. ആർക്കും പറയാൻ കഴിയില്ല. നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് റെസ്പോൺസിബിൾ ഇൻഡസ്ട്രി ഇതാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും കാലഹരണപ്പെട്ടതുണ്ടെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ അത് നമുക്ക് പരിശോധിക്കാം. അതിൽ മാറ്റാവുന്നതുണ്ടെങ്കിൽ അത് പരിശോധിക്കാം. മാറ്റാൻ പറ്റുന്നത് മാറ്റാം. പക്ഷേ ഒരു നിയമം ഉണ്ടെങ്കിൽ ആ നിയമം എല്ലാവരും പാലിക്കേണ്ടതുണ്ട്.
കിറ്റക്സ് വിഷയത്തിൽ സമീപിച്ച രീതി അൽപം മാറ്റിയിരുന്നെങ്കിൽ ഇത്ര വഷളാകുമായിരുന്നോ?
അത് വളരെ പ്ലാൻഡ് ആയിട്ടുളള ഒരു എഫർട്ട് നടന്നിട്ടുണ്ട്. മീഡിയ പോലും ആ വിഷയത്തെ കാര്യമായി എടുത്തില്ല. ഏതെങ്കിലും ഒരു ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ അവര് പറയുന്നതാണ് ശരി ഗവൺമെന്റ് തെറ്റാണെന്ന് പറഞ്ഞോ, ആരും പറഞ്ഞില്ല. CII പറയുന്നത് ഇന്ത്യയിലേറ്റവും മെച്ചപ്പെട്ട സിംഗിൾ വിൻഡോ സിസ്റ്റം കേരളത്തിലാണെന്നാണ്. അവരാണ് ഇന്ത്യയിലെ ഇൻഡസ്ട്രിയലിസ്റ്റുകളുടെ പ്രധാനപ്പെട്ട സംഘടനകളിലൊന്ന്.അവര് പറയുന്നു ഞങ്ങൾ ഒരു 1350 കോടി ഇവിടെ ഇൻവെസ്റ്റ് ചെയ്യാം. ഫിക്കി പ്രസിഡന്റ് ഉല്ലാസ് കാമത്തുമായി ചർച്ച നടത്തിയിരുന്നു, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് പാർക്ക് ആരംഭിക്കാനുളള ഇനിഷ്യേറ്റിവ് എടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.ചില അപവാദങ്ങളുണ്ടാകാം. ചിലപ്പോൾ ചില പരിശോധന നടന്നിട്ടുണ്ടാകാം. ചില ഉദ്യോഗസ്ഥർ തെറ്റായ ഇത് സ്വീകരിക്കുന്നുണ്ടാകാം. അതിനൊപ്പം നിൽക്കുന്നതല്ല ഗവൺമെന്റ്, അതിനെതിരെ നിലപാട് സ്വീകരിക്കുന്നതാണ് ഗവൺമെന്റ്. അതിൽ ഇവർക്കെല്ലാം വ്യക്തതയുണ്ട്. അത് കൊണ്ട് നാടിനൊപ്പം നിൽക്കുന്നവരാണ്. നാടിനെ അപമാനിക്കുന്ന ഒരു തരത്തിലുളള നിലപാടും ഈ സംഘടനകളൊന്നും എടുത്തിട്ടില്ല. അത് വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്
മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പുതിയതായി പദ്ധതികളുണ്ടോ?
പ്രവാസികൾക്ക് മാത്രമായിട്ട് ചില പരിഗണനകൾ ഞങ്ങൾ ആലോചിക്കുന്നുണ്ട്. NRI പാർക്കുകൾ ഉൾപ്പെടെ അവർക്കു പ്രത്യേകമായ ഫെസിലിറ്റീസ് നൽകുന്നത് ആലോചിക്കുന്നുണ്ട്. സംസ്ഥാനം ഇപ്പോൾ ഫോക്കസ് ചെയ്ത ചില മേഖലകളുണ്ട്. റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ്, IT, ടൂറിസം, അഗ്രോബേസ്ഡ് ഇൻഡസ്ട്രീസ് എന്നിവയാണ് ഇതിൽ പ്രധാനം. സെപ്റ്റംബറിൽ ചേർത്തലയിൽ ഫുഡ്പ്രോസസിംഗിന്റെ ആദ്യത്തെ പാർക്ക് ഉദ്ഘാടനം ചെയ്യും. അതിന്റെ ഭാഗമായി തന്നെയുളള റൈസ് പാർക്ക് പാലക്കാടും ആലപ്പുഴയും തുടങ്ങുകയാണ്. അഗ്രോബേസ്ഡ് ഇൻഡസ്ട്രീസിന് വലിയ സാധ്യത കേരളത്തിലുണ്ട്. അത് തുടങ്ങാൻ പോകുകയാണ്.
ഇവിടുത്തെ വനിത സംരംഭകരുടെ എണ്ണം വളരെ കുറവാണ്, ഇവരുടെ പങ്കാളിത്തം കൂട്ടാൻ
അവരെ ഞങ്ങൾ പ്രത്യേകം എടുക്കുന്നുണ്ട്. ഈ പറഞ്ഞ പാക്കേജൊക്കെ ശ്രദ്ധിച്ചാൽ തന്നെ വുമൺ എൻട്രപ്രണേഴ്സിന് ഒരു പ്രത്യേക ഇത് കൊടുക്കുന്നുണ്ട്. വുമൺ എൻട്രപ്രണേഴ്സിനൊപ്പം കൃഷിയുമായി ബന്ധപ്പെട്ട അഗ്രോപ്രീനിയേഴ്സുമുണ്ട്. പിന്നെ നാനോ യൂണിറ്റ്സ് വരുമ്പോൾ
സ്ത്രീകളായിരിക്കും പ്രധാനമായിട്ട് വരിക. വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട് എന്ന പുതിയൊരു സംവിധാനം ഇപ്പോൾ നടപ്പാക്കുന്നുണ്ട്. അതിൽ ആയിരക്കണക്കിന് സ്ത്രീകളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ടൊക്കെ തന്നെ. അവരെ ആകെയൊന്നു വിളിക്കണമെന്ന് വിചാരിക്കുന്നുണ്ട്. എല്ലാ മേഖലയിലും ഞങ്ങൾ വിളിക്കുന്ന യോഗത്തിൽ കൃത്യമായി നിഷ്കർഷിക്കുന്നുണ്ട്, There should be a representative of the woman entreprenure. കോളജ്, സ്കൂളിൽ അത് ശക്തിപ്പെടുത്താൻ നോക്കുന്നുണ്ട്. നല്ല രീതിയിൽ കൊണ്ടുപോകുന്ന ഒത്തി വുമൺ എൻട്രപ്രണേഴ്സ് കേരളത്തിൽ തന്നെയുണ്ട്. പ്രായമായവരുമുണ്ട്. യങ് ജനറേഷനിൽ പെട്ടവരുമുണ്ട്. അവരെ കോർത്തിണക്കി കൊണ്ട് പുതിയ ആളുകളെ ആകർഷിക്കാനുളള എല്ലാ സഹായവും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിൽ കേരളം പിന്നിലാണ്. എന്തുകൊണ്ട്?
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ ഏഴോ എട്ടോ മീറ്റിംഗുകൾ ഇൻഡസ്ട്രിയലിസ്റ്റുകളുമായി നടത്തിയിട്ടുണ്ട്. അവരോട് ഞങ്ങൾ ചോദിക്കുന്നത് ഇൻഡക്സ് അവിടെ നിൽക്കട്ടെ. ഇവിടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് എന്താണ് ഞങ്ങളുടെ ഭാഗത്തു നിന്നും എന്താണ് ചെയ്യേണ്ടത്? ആദ്യത്തെ മീറ്റിംഗിൽ ഞാനവരോട് ചോദിച്ചു What you expect from me, as a minster for industries? നെക്സ്റ്റ് മീറ്റിംഗിൽ ഞാനവരോട് പറഞ്ഞു, What we can do together to improve the industrial fecilities here and attract more investmnets and create more employment opportunities?
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ റാങ്കിങ്ങ് സബ്ജക്ടീവാണ് ഇത്തവണ നടന്നിട്ടുളളത്. ലക്ഷദ്വീപ് ഒരു റിഫോംസ് നടപ്പിലാക്കിയിട്ടില്ല അവര് 15 ആണ് പൊസിഷൻ. 29 ൽ ആറ് സംസ്ഥാനങ്ങളും യൂണിയൻ ടെറിട്ടറിയുമുണ്ട്. അതിലൊരു സംസ്ഥാനം ഒഡീഷയാണ്. ഒഡീഷ നമ്മളെക്കാൾ കൂടുതൽ റിഫോംസ് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ അവര് നമുക്ക് പുറകിലാണ്. റിഫോംസ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രഗവൺമെന്റ് എട്ട് സംസ്ഥാനങ്ങളുടെ ലോൺ ഫെസിലിറ്റി അവരുടെ ക്യാപ് എൻഹാൻസ് ചെയ്തിട്ടുണ്ട്. രണ്ടു ശതമാനത്തോളം കൂടുതൽ ലോണെടുക്കാം. ആ എട്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അപ്പോൾ ഒബ്ജക്ടീവ് ഇൻഡക്സിൽ കേരളം എട്ടിൽ പെടുന്നുണ്ട്. രണ്ടാമത്തെ സർവ്വേ അടിസ്ഥാനപ്പെടുത്തീട്ടാണ് റാങ്കിങ്ങ് വന്നത്. അത് ചിലപ്പോൾ ഫോൺ ചെയ്താൽ എടുക്കാത്തതിൽ സീറോ ആയിരിക്കും. ചിലപ്പോൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കും ചോദിക്കുന്നത് അപ്പോളത് അവോയ്ഡ് ചെയ്തിട്ടുണ്ടാകും. ചിലപ്പോൾ ഒരു സർവേയാണ് എന്ന് ചോദിച്ചാൽ മലയാളികൾ നല്ലൊരു ശതമാനവും ഇപ്പോൾ സമയമില്ല എന്ന് പറയും. ഇതൊക്കെ ഒരു ഘടകമായിട്ടുണ്ടാകാം. പക്ഷേ ഞങ്ങൾ ഇപ്പോൾ ഒരു 10ലേക്കെത്താൻ ശ്രമിക്കുന്നുണ്ട്. ഈ പാരാമീറ്റേഴ്സെല്ലാം നോക്കികൊണ്ട് തന്നെ ഈ വർഷം 10ലേക്കെത്തണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനുളള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്
വരാനിരിക്കുന്ന ഇൻവെസ്റ്റ്മെന്റുകൾ, ചർച്ചകൾ
ഇപ്പോൾ മൂന്നാം മാസത്തിലേക്ക് വരുന്നതേയുളളു. പ്രധാനപ്പെട്ട ഇൻവേസ്റ്റേഴ്സ് വന്നു. സംഘടനകളുമായും ചർച്ചകൾ നടക്കുന്നു. ഇപ്പോൾ ഒരു MoU ഒപ്പു വച്ചു. ടാറ്റാ എൽഎക്സിയുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. അതുകൂടാതെ TCS, അവരുടെ ബോർഡും നിക്ഷേപകാര്യം അംഗീകരിച്ചു. ഏകദേശം 650 കോടിയുടെ പ്രോജക്ടാണ് വരുന്നത്. അടുത്ത ഘട്ടത്തിൽ അവർ 700 കോടി കൂടി ഉദ്ദേശിക്കുന്നുണ്ട്. 36 ഏക്കർ കിൻഫ്രയിൽ നിന്നും അവരുടെ ബോർഡ് അംഗീകരിച്ചു. അവർ ഇങ്ങോട്ട് വരികയാണ്. മുരുഗപ്പ ഗ്രൂപ്പ് ചെന്നൈ കേന്ദ്രമായുളള മൾട്ടിനാഷണൽ കമ്പനിക്ക് കേരളവുമായിട്ട് 60 വർഷത്തെ ബന്ധമുണ്ട്, അവർ 200 കോടി ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ബിർള ഗ്രൂപ്പിന്റെ ഒരു വിഭാഗം, ഹിൻഡാൽകോയുടെ വൈസ് പ്രസിഡന്റ് വരികയുണ്ടായി. അപ്പോൾ പല മേഖലയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്. 500 കോടി രൂപയിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റുളള മലയാളികളായിട്ടുളള പ്രധാന നിക്ഷേപകരുമായിട്ട് മീറ്റിംഗ് ഉണ്ടായിരുന്നു. അവരും നിക്ഷേപം വർദ്ധിപ്പിക്കുകയാണുണ്ടായത്. അപ്പോൾ നല്ല ഒരു പ്രതികരണമാണ് ലഭിക്കുന്നത്.