ഹൈഡൽ പവർ വില്പന വഴി KSEB നേടിയത് 200 കോടി രൂപ | Hydroelectric Power In Kerala

ഹൈഡൽ പവർ വില്പന വഴി രണ്ടു മാസത്തിനുളളിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നേടിയത് 200 കോടി രൂപ
ഇടുക്കി ഉൾപ്പെടെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി വിൽപ്പനയിലൂടെയാണ് നേട്ടം
ഏകദേശം 39 കോടി യൂണിറ്റ് വൈദ്യുതി വിറ്റ് KSEB  ഏകദേശം 200 കോടി രൂപ നേടി
പ്രധാന ഡാമുകളുടെ റൂൾ കർവ് നിയന്ത്രിക്കുന്നതിനായി ഹൈഡൽ ഡാമുകളിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചിരുന്നു
ഇടുക്കിയിലെ ആറ് മെഷീനുകളും പ്രതിദിനം 15mu വൈദ്യുതി ഉത്പാദിപ്പിരുന്നു
നേരത്തെ മഴക്കാലത്ത് പ്ലാന്റിലെ സാധാരണ വൈദ്യുതി ഉൽപാദനം 3-5 mu ആയിരുന്നു
കഴിഞ്ഞ ദിവസം ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2,371.72 അടിയായിരുന്നു,മൊത്തം സംഭരണത്തിന്റെ 65% ആണിത്
റിസർവോയറിലെ റൂൾ കർവ് ലെവൽ 2,386.81 അടിയായി കേന്ദ്ര ജല കമ്മീഷൻ നിശ്ചയിച്ചിരുന്നു
മഴ കുറയുന്നതിനാൽ വേനൽക്കാല ആവശ്യം കണക്കിലെടുത്ത് വൈദ്യുതോല്പാദനം നിയന്ത്രിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version