കോവിഡ് വ്യാപനം നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ  267 കോടി രൂപ

കോവിഡ് വ്യാപനം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് 267 കോടി രൂപ അനുവദിച്ചു.
എമർജൻസി കോവിഡ് റെസ്പോൺസ് പാക്കേജ്- II പ്രകാരമാണ് കേരളത്തിന് 267.35 കോടി രൂപ അനുവദിക്കുന്നത്.
കോവിഡ് കേസ് വർദ്ധനവ് നേരിടാൻ വാക്സിനുൾപ്പെടെ കേരളത്തിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നൽകി.
ഇതിനു പുറമേ കേരളത്തിലെ ഓരോ ജില്ലയിലും മരുന്ന് ലഭ്യത ഉറപ്പാക്കാൻ ഒരു കോടി രൂപ ലഭ്യമാക്കും.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന പുതിയ കേസുകളുടെ ഏകദേശം 40% കേരളത്തിലാണ്.
കേന്ദ്രആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ  മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തി.
എല്ലാ ജില്ലകളിലെയും ടെലിമെഡിസിൻ സൗകര്യങ്ങൾക്ക്  കേന്ദ്ര സർക്കാർ പിന്തുണ നൽകും.
എല്ലാ ജില്ലാ ആശുപത്രിയിലും പീഡിയാട്രിക് ICUവും 10 കിലോ ലിറ്റർ ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് ടാങ്ക് ഫെസിലിറ്റിയും ലഭ്യമാക്കും.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ‌ മുന്നിലുളള 37 ജില്ലകളിൽ 11 ജില്ലകൾ കേരളത്തിലാണ്.
എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കോവിഡ് സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version