സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി സർക്കാർ
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വയംസഹായ സംഘങ്ങളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന 8 കോടിയിലധികം സ്ത്രീകൾ ഇന്ത്യൻ ഗ്രാമങ്ങളിലുണ്ട്.
അവരുടെ ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് ഒരു വലിയ വിപണി ലഭിക്കുന്നതിന് സർക്കാർ ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കും.
രാജ്യത്തും വിദേശത്തും ഒരു വലിയ വിപണി ലഭിക്കുന്നതിനുളള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പദ്ധതിയിടുന്നു.
വോക്കൽ ഫോർ ലോക്കൽ’ എന്ന മുദ്രാവാക്യവുമായി രാജ്യം മുന്നോട്ട് പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
റോഡ്,വൈദ്യുതി, ഇന്റർനെറ്റ് എന്നിവ ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റിയതായും നരേന്ദ്രമോദി പറഞ്ഞു.
Related Posts
Add A Comment