Google For Startups Accelerator പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടത് 16 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ.
700 അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവയാണ് ഈ 16 സ്റ്റാർട്ടപ്പുകൾ.
ഗൂഗിളിന്റെയും ഇൻഡസ്ട്രി മെന്റർമാരുടെയും 3 മാസത്തെ മെന്റർഷിപ്പും സപ്പോർട്ടും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
ഗൂഗിൾ ടീംസ് ആക്സസ്, പ്രോജക്റ്റുകൾക്ക് സാങ്കേതിക മാർഗനിർദ്ദേശം, മെഷീൻ ലേണിംഗ് സപ്പോർട്ട്, നേതൃത്വ വർക്ക്ഷോപ്പ്, നെറ്റ്വർക്കിംഗ് അവസരം ഇവയെല്ലാം ലഭിക്കും.
EkinCare,OkCredit,Goals101,Nemocare Wellness,AgNext എന്നിവ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് Zypp Electric, ലൈവ് സ്ട്രീമിംഗ് ആപ്പ് Bolo Live,ഡിജിറ്റൽ ബാങ്ക് Walrus എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
മുൻകാലങ്ങളിൽ ആക്സിലറേറ്റർ പ്രോഗ്രാമിൽ ഗൂഗിൾ 80 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചു; 1.9 ബില്യൺ ഡോളറിലധികം ഫണ്ട് സമാഹരിച്ചു.
കഴിഞ്ഞ ആക്സിലറേറ്റർ പ്രോഗ്രാമിൽ കോവിഡ് കാല പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്ന 20 സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു.
ഹെൽത്ത്ടെക്, ഫിൻടെക്, എഡ്ടെക്, അഗ്രിടെക്, റീട്ടെയിൽ, സാസ് സ്റ്റാർട്ടപ്പുകൾക്കായിരുന്നു മുൻഗണന.
2016 മുതലാണ് Google For Startups Accelerator പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചത്.
Related Posts
Add A Comment