താലിബാന്റെ മിശ്രണം, ചൈനയുടെ പാക്കിംഗ്..അഫ്ഗാനിലേത് ചെറിയ കളിയല്ല! | Taliban And China Relationship

അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ ഇന്ത്യയിലേക്കുളള കയറ്റുമതിയും ഇറക്കുമതിയും നിർത്തിയതായി സ്ഥിരീകരണം വന്നു കഴിഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് അഫ്ഗാനിസ്ഥാനുമായുള്ള വരും ദിവസങ്ങളിലെ വ്യാപാര ബന്ധത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നില്ല.
അഫ്ഗാനിലെ സമാധാനവും സാധാരണ ജീവിതവും നിലച്ചതോടെ പഞ്ചസാര, ധാന്യങ്ങൾ, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ യന്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിക്കാരടക്കം നിരവധി ഇന്ത്യൻ കമ്പനികളുടെ ബിസിനസ് നിലച്ചു. ഈ സാഹചര്യം തീർച്ചയായും സംരംഭകർക്ക് അനുയോജ്യമല്ലാതായി

2001 -ലെ യുഎസ് ആക്രമണത്തിനുശേഷം അഫ്ഗാൻ സമ്പദ്‌വ്യവസ്ഥ വളർന്നു. എന്നാൽ കാർഷിക മേഖലയിലെ ഉല്പാദന ക്ഷമത കുറവാണ്. അഫ്ഗാനിലെ 60% കുടുംബങ്ങളും കൃഷിയിൽ നിന്ന് തുച്ഛമായ വരുമാനം നേടുന്നവരാണ്. അതേസമയം രാജ്യത്ത് ഒരു വലിയ അനധികൃത സമ്പദ്‌വ്യവസ്ഥയുമുണ്ട്.  നിയമവിരുദ്ധമായ ഖനനവും  മയക്ക്മരുന്ന് ഉൽപാദനവും കള്ളക്കടത്ത് പോലുള്ള അനുബന്ധ പ്രവർത്തനങ്ങളും ഉണ്ട്. മയക്കുമരുന്ന് വ്യാപാരം താലിബാന് ഒരു പ്രധാന വരുമാന സ്രോതസ്സാണ്.

അഫ്ഗാനിസ്ഥാനിൽ ഗണ്യമായ ധാതുസമ്പത്ത് ഉണ്ട്. ചെമ്പ്, കോബാൾട്ട്, കൽക്കരി, ഇരുമ്പ് അയിർ എന്നിവയുൾപ്പെടെ ധാരാളം ധാതുക്കൾ ഗണ്യമായ അളവിൽ ലഭ്യമാണ്. ചെമ്പും ഗോൾഡും ഉൾ‌പ്പെടെ  1.4 ദശലക്ഷം ടൺ റെയർ‌ എർത്ത് എലമെന്റ്സ് അതായത് അപൂർവ ഭൗമ മൂലകങ്ങൾ, അഫ്ഗാനിസ്ഥാനിൽ ഉണ്ട്. എണ്ണയും വാതകവും വിലയേറിയ കല്ലുകളും ഉണ്ട്. പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യയുടെ നിർമ്മാണത്തിന് ഇത് നിർണായകമാണ്. ഇത് ആഗോള REE വിതരണ ശൃംഖലകളുടെ നിലവിലെ രാജാവായ ചൈനയുടെ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യമായി അഫ്ഗാനിസ്ഥാനെ മാറ്റുന്നു. അമേരിക്കയ്ക്കും ഈ അപൂർവ ഭൗമ മൂലകങ്ങൾ ആവശ്യമാണ്. എന്നാൽ പ്രോസസ്സിംഗ് ശേഷിയുടെ 90% ചൈനയാണ് നിയന്ത്രിക്കുന്നത്. അതായത് താലിബാൻ നിയന്ത്രണത്തിലെ അഫ്ഗാനിസ്ഥാൻ ചൈനയ്ക്ക് കൂടുതൽ വ്യാപാര ഇടപെടലിന് അവസരമൊരുക്കും

മൊബൈൽ ഉപകരണങ്ങൾക്കും ഇലക്ട്രിക് കാറുകൾക്കുമുള്ള ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയം എന്ന ലോഹമാണ് പ്രത്യേകിച്ച് ശ്രദ്ധേയമായ മറ്റൊരു സാധ്യത. എണ്ണ സമ്പത്തിൽ സൗദി അറേബ്യ എന്ന പോലെയാണ് ലിഥിയത്തിൽ‌ അഫ്ഗാനിസ്ഥാനെന്നാണ് അഫ്ഗാനിൽ പ്രവർത്തിച്ച യുഎസ് ജനറൽ ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത്. എന്നിട്ടും ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അഫ്ഗാൻ‌ ജനതക്ക് പോലും കഴിഞ്ഞില്ല. അവ ഉപയോഗിക്കുന്നതിൽ  രാഷ്ട്രീയ സാഹചര്യങ്ങൾ  വിലങ്ങു തടിയാകുന്നു. മറ്റു പാശ്ചാത്യ ശക്തികളേക്കാൾ മികച്ച ബന്ധം താലിബാനുമായുളള ചൈന അവിടെ ഇടപെടാൻ താൽപ്പര്യപ്പെടുന്നതിന്റെ കാര്യവും മറ്റൊന്നുമല്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version