പുതിയ വ്യവസായ പാർക്കുകളുമായി തമിഴ്നാട് സർക്കാർ; 3.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
തൂത്തുക്കുടിയിൽ 1,100 ഏക്കറിൽ 1,000 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫർണിച്ചർ പാർക്ക് സ്ഥാപിക്കും.
4,500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുവാനും 3.5 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുവാനും ലക്ഷ്യമിടുന്നു.
കോയമ്പത്തൂരിൽ 500 ഏക്കറിലായി 225 കോടി രൂപ ചെലവിൽ പ്രതിരോധ ഘടക നിർമ്മാണ പാർക്ക് സ്ഥാപിക്കും.
ഈ പാർക്ക് വഴി 3,500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പഴനിവേൽ ത്യാഗരാജൻ.
തിരുവള്ളൂർ ജില്ലയിൽ ഒരു ഇലക്ട്രോണിക് വാഹന പാർക്ക്, കാഞ്ചീപുരത്ത് മെഡിക്കൽ ഉപകരണ പാർക്ക്.
റാണിപേട്ട് ജില്ലയിൽ ലെതർ പ്രൊഡക്റ്റ് പാർക്ക് എന്നിവ തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നു.
മണപ്പാറൈ, തേനി, തിണ്ടിവനം എന്നിവിടങ്ങളിൽ മൂന്ന് ഫുഡ് പാർക്കുകൾ സ്ഥാപിക്കുമെന്നും പഴനിവേൽ ത്യാഗരാജൻ.
വ്യവസായ യൂണിറ്റുകൾക്കായി തൂത്തുക്കുടിയിൽ 60 MLD സീ വാട്ടർ ഡീസലൈനേഷൻ പ്ലാന്റ് സ്ഥാപിക്കും.
ഹൊസൂരിൽ വ്യവസായങ്ങൾക്കായി 10 MLD TTRO പ്ലാന്റും സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഫിൻടെക് കമ്പനികളുടെ പ്രവർത്തനത്തിനായി ഫിൻടെക് പോളിസി പുറത്തിറക്കും, ഫിൻടെക് സെൽ രൂപീകരിക്കും.
ചെന്നൈയിൽ നന്ദമ്പാക്കത്തും കാവനൂരിലും ഫിൻടെക് സിറ്റി രണ്ട് ഘട്ടങ്ങളായി വികസിപ്പിക്കും.
ലൈഫ് സയൻസസ് – റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിംഗ് എന്ന ഒരു പുതിയ നയം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.