Made In India SUV അവതരിപ്പിക്കാൻ Honda Cars India | Honda SUV | Gaku Nakanishi

മെയ്ഡ് ഇൻ ഇന്ത്യ  SUV അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് Honda Cars India.
ഇന്ത്യൻ വിപണിയിലും അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നു.
ഹോണ്ട ഇന്ത്യയിലെ SUV സെഗ്‌മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്ന് HCIL, CEO, Gaku Nakanishi.
വലുപ്പം, പ്ലാറ്റ്‌ഫോം, എഞ്ചിൻ, വില എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വൈകാതെ പങ്ക് വയ്ക്കുമെന്ന് Gaku Nakanishi.
 2023 ഓഗസ്റ്റിൽ SUV നിർമാണം ആരംഭിക്കുമെന്നും  ഉത്സവ സീസണിൽ വിപണിയിലെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്ത വർഷം ലോഞ്ചിംഗ് ഉദ്ദേശിക്കുന്ന മാസ് മോഡൽ ഹൈബ്രിഡിലൂടെ ഹോണ്ട EV യിലേക്കും കടക്കും.
ഹൈബ്രിഡ് കാറുകൾക്ക് സർക്കാരിൽ നിന്നും ചില പ്രോത്സാഹനങ്ങൾ ആവശ്യമാണെന്ന് Gaku Nakanishi.
ഹോണ്ടയുടെ ഏക SUV – CRV കഴിഞ്ഞ വർഷം എക്സിക്യൂട്ടീവ് സെഡാൻ Civicനൊപ്പം നിർത്തി വച്ചിരുന്നു.
ഗ്രേറ്റർ നോയിഡയിലെ നിർമ്മാണ പ്ലാന്റ് അടച്ച് ഉത്പാദനം രാജസ്ഥാനിലെ പ്ലാന്റിലേക്ക് മാറ്റിയിരുന്നു.
ഹോണ്ടയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് Amaze ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
പെട്രോൾ വേരിയന്റിന്  6.32 ലക്ഷം മുതലും ഡീസൽ പതിപ്പിന് 8.86 ലക്ഷം മുതലുമാണ് എക്സ്ഷോറൂം വില.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version