സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ Money Laundering  കോടതി | Dubai Court

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ  പ്രത്യേക money laundering  കോടതിയുമായി ദുബായ്.
UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ്  കോടതി  സ്ഥാപിക്കുന്നത്.
യുഎഇയുടെയും ദുബായിയുടെയും ആഗോള മത്സരശേഷി കൂടുതൽ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കോടതിയുടെ സ്ഥാപനം.
കളളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ധനസഹായത്തെ പ്രതിരോധിക്കുന്നതിനും എക്സിക്യൂട്ടീവ് ഓഫീസും സ്ഥാപിച്ചിരുന്നു.
സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് പ്രത്യേക കോടതി ശക്തി പകരും.
നിയമവാഴ്ച ശക്തിപ്പെടുത്തുകയും നീതിയുടെയും സുതാര്യതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ലക്ഷ്യമിടുന്നു.
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലും അപ്പീൽ കോടതിയിലുമാണ് കള്ളപ്പണം വെളുപ്പിക്കലിന് എതിരായ കോടതി സ്ഥാപിക്കുന്നത്.
സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുളള യുഎഇ ഗവൺമെന്റിന്റെ  തീരൂമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
Anti-Money Laundering & Countering the Financing of Terrorism  എന്നത് യുഎഇയുടെ ദേശീയ ആക്ഷൻ പ്ലാനിന്റെ ഭാഗമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version