Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റ് | Northway Motorsport With Electric Conversion Kit

Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.
പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.
പ്ലഗ് ആൻഡ് പ്ലേ കിറ്റുകളാണ് ഇവയെന്ന്  Northway മോട്ടോർസ്പോർട്ട് പറയുന്നു.
ഡിസയറിൽ നിന്ന് പെട്രോൾ എഞ്ചിൻ നീക്കംചെയ്ത് EV കിറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും.
ഇൻസ്ട്രുമെന്റ് കൺസോൾ, AC, ഓഡിയോ സിസ്റ്റം, മാനുവൽ ട്രാൻസ്മിഷൻ ഇവയെ കൺവേർഷൻ ബാധിക്കില്ല.
Drive EZ, Travel EZ എന്ന രണ്ടു കൺവെർഷൻ കിറ്റുകളും യഥാക്രമം 120 കിലോമീറ്ററും 250 കിലോമീറ്ററും സിംഗിൾ ചാർജ് റേഞ്ച് നൽകുന്നു.
Drive EZ-ന് 5-6 മണിക്കൂർ ചാർജിംഗ് സമയം ലഭിക്കുമ്പോൾ, Travel EZ  ചാർജിംഗ് സമയം 8-10 മണിക്കൂറാണ്.
വാണിജ്യ ആവശ്യങ്ങൾക്ക് ഉയർന്ന വേഗത 80 കിലോമീറ്ററായും സ്വകാര്യ ഉപയോഗത്തിന് 140 കിലോമീറ്ററായും പരിമിതപ്പെടുത്തിയിരിക്കുന്നു.
Drive EZ-ശ്രേണിയുടെ ബുക്കിംഗ് 25,000 രൂപയിൽ ആണ്, കൺവെർഷൻ കിറ്റിന്റെ വില ഏകദേശം 5-6 ലക്ഷം രൂപയായിരിക്കും.
Shaandaar, Damdaar എന്നിവയാണ് Tata Ace നായുളള രണ്ട് കൺവെർഷൻ കിറ്റുകൾ.
നഗരയാത്രകൾക്ക് രൂപകൽപന ചെയ്ത Shaandaar EV കൺവെർഷൻ കിറ്റ്   80-100km റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
സ്റ്റാൻഡേർഡ് ചാർജിംഗ് സമയം 5-6 മണിക്കൂർ വരെയും എക്സ്പ്രസ് ചാർജിംഗ് സമയം രണ്ട് മണിക്കൂറും ആണ്.
സ്വകാര്യ ഉപയോഗത്തിനുള്ള ഉയർന്ന വേഗത  100 കിലോമീറ്ററും വാണിജ്യ ഉപയോഗത്തിന് മണിക്കൂറിൽ 80 കിലോമീറ്ററുമാണ്.
ഒരു തവണ ചാർജ് ചെയ്താൽ 160-190 കിലോമീറ്റർ ദൂരം  ബാറ്ററി ശേഷിയാണ് Damdaar വാഗ്ദാനം ചെയ്യുന്നത്.
Damdaar  സ്റ്റാൻഡേർഡ് ചാർജിംഗ് സമയം 6-8 മണിക്കൂർ വരെയും എക്സ്പ്രസ് ചാർജിംഗ് സമയം രണ്ട് മണിക്കൂറുമാണ്.
25,000 രൂപ ടോക്കൺ തുകയിൽ ബുക്ക് ചെയ്യാമെങ്കിലും പരിവർത്തന കിറ്റിന്റെ ആകെ വില 4.5-5.0 ലക്ഷം രൂപയായിരിക്കും.
Bhartiya EV യുമായി ചേർന്ന് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്ത്യയിലുടനീളം സർവീസ് പോയിന്റുകളും സജ്ജമാക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version