ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.
ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.
പൈലറ്റ് പ്രോഗ്രാമിന് ശേഷം പേയ്‌മെന്റ് ശേഖരിക്കാൻ പദ്ധതിയിട്ടിരുന്നതായി KSEB അറിയിച്ചു.
ചാർജിംഗ് സ്റ്റേഷൻ, ബുക്ക് സ്ലോട്ട് ഇവ കണ്ടെത്താനും വാഹനം ചാർജ് ചെയ്യാനും ഡിജിറ്റലായി തുക അടയ്ക്കാനും Electrify ആപ്പ് സഹായിക്കും.
കഴിഞ്ഞ വർഷം ഡിസംബറിലാണ് KSEB ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടന്നത്.
മൂന്ന് മാസത്തിന് ശേഷം പേയ്മെന്റ് മോഡ് പദ്ധതിയിട്ടെങ്കിലും Electrify ആപ്പിലെ തകരാർ മൂലമാണ് നീണ്ടുപോയത്.
KSEB അക്കൗണ്ടിലേക്കുള്ള പണമിടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനവുമായി കരാർ ആയാൽ പദ്ധതി ആരംഭിക്കും.
KSEB ക്കു കീഴിൽ 25 EV ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം വിവിധ ജില്ലകളിൽ നടന്നു വരുന്നു.
ഒരു യൂണിറ്റിന് ഏകദേശം 15 രൂപ ഈടാക്കി ANERT സംസ്ഥാനത്ത് 5 EV ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നു.
ഈ വർഷം ഓഗസ്റ്റ് 16 വരെ 3,313 EV സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ആകെ 1,324 രജിസ്ട്രേഷനുകളായിരുന്നു.