IPO യിലൂടെ ഒരു ബില്യൺ ഡോളർ ലക്ഷ്യമിട്ട് Delhivery

ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഒരു ബില്യൺ ഡോളർ ലക്ഷ്യമിട്ട് Delhivery.
ലോജിസ്റ്റിക്സ് -സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ്  Delhivery ‌ഒക്ടോബറിൽ IPO ഡ്രാഫ്റ്റ് പ്രോസ്പെക്ടസ്, ഫയൽ ചെയ്യുമെന്ന് റിപ്പോർട്ട്.
സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ടും കാർലൈൽ ഗ്രൂപ്പും പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പ് 2022 മാർച്ചോടെ ലിസ്റ്റിംഗ് ലക്ഷ്യമിടുന്നു.
ഫോസൻ ഇന്റർനാഷണൽ ലിമിറ്റഡ്, ടൈഗർ ഗ്ലോബൽ, ടൈംസ് ഇൻറർനെറ്റ് ലിമിറ്റഡ് എന്നിവയും സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നു.
പുതിയതും നിലവിലുളളതുമായ ഷെയറുകൾ‌ IPOയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.
ഫിഡിലിറ്റി നയിച്ച സീരീസ് H ഫണ്ടിംഗ് റൗണ്ട് ജൂണിൽ സ്റ്റാർട്ടപ്പ് പൂർത്തിയാക്കിയിരുന്നു.
2011 ൽ സ്ഥാപിതമായ Delhivery 43,000 വരുന്ന ടീമിലൂടെ ഇന്ത്യയിലുടനീളം ഒരു ദിവസം 1.5 ദശലക്ഷത്തിലധികം പാക്കേജുകൾ കൈകാര്യം ചെയ്യുന്നു.
വരും മാസങ്ങളിൽ  നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ IPO വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
166 ബില്യൺ രൂപ സമാഹരിക്കാൻ Paytm, കഴിഞ്ഞ മാസം പ്രാരംഭ ഓഫർ രേഖകൾ സമർപ്പിച്ചിരുന്നു.
ഇ-കൊമേഴ്‌സ് ജയന്റ് ഫ്ലിപ്കാർട്ടും ഡിജിറ്റൽ എഡ്യുക്കേഷൻ സ്റ്റാർട്ടപ്പ് ബൈജൂസും IPOക്കു തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version