LICയിൽ FDI അനുവദിക്കുന്നതും കാത്ത് വമ്പന്മാരുടെ ക്യൂ| വിദേശ നിക്ഷേപം അനുവദിച്ചാൽ വൻ നിക്ഷേപം ഇറക്കും

നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചാൽ LICയിൽ വൻ വിദേശ കമ്പനികൾ നിക്ഷേപം ഇറക്കും
തന്ത്രപരമായ നിക്ഷേപമെന്ന നിലയിലുളള FDI പരിധി എത്രയെന്ന് തീരുമാനമായില്ലെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പറയുന്നു
മെഗാ-IPO യ്ക്കു ലക്ഷ്യമിടുന്ന LIC യിൽ  ഒരു നിശ്ചിത ശതമാനം ഓഹരി വാങ്ങാൻ ഇതിലൂടെ വിദേശ നിക്ഷേപകന് സാധ്യമാകും
പബ്ലിക് ലിസ്റ്റിംഗിലൂടെ LIC 261 ബില്യൺ ഡോളർ വിലമതിക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു
വിദേശത്തുള്ള ഒരു വ്യക്തിയോ സ്ഥാപനമോ 10% അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരികൾ വാങ്ങുന്നതാണ് RBI, വിദേശനിക്ഷേപമായി നിർവചിക്കുന്നത്
പൊതുമേഖലാ ബാങ്കുകൾക്ക് 20% നേരിട്ടുളള വിദേശ നിക്ഷേപ പരിധി നിശ്ചയിച്ചതായി റിപ്പോർട്ട് വന്നിരുന്നു
മിക്ക ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിലും 74% വരെ FDI അനുവദനീയമാണെങ്കിലും, ഈ നിയമങ്ങൾ  LICക്ക് ബാധകമല്ല
 LIC, IPO മാനേജ് ചെയ്യാൻ മത്സരിക്കുന്ന ഏഴ് വിദേശബാങ്കുകളിൽ BNP Paribas, Citigroup, and Goldman Sachs എന്നിവയുൾപ്പെടുന്നു
HDFC Bank, Axis Capital ഉൾപ്പെടെ 9 ഇന്ത്യൻ ബാങ്കുകളും രംഗത്തുണ്ട്
FDI സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് റിപ്പോർട്ടുണ്ടെങ്കിലും ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല
ഈ സാമ്പത്തിക വർഷം തന്നെ LIC ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനുളള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version