റിലയൻസ് ലൈഫ് സയൻസസ് നിർമിക്കുന്ന കോവിഡ് വാക്സിൻ ആദ്യഘട്ട ട്രയലിന് റെഗുലേറ്ററി അംഗീകാരം.
തദ്ദേശീയ കോവിഡ് -19 വാക്സിൻ ഒന്നാംഘട്ട ക്ലിനിക്കൽ പഠനങ്ങൾ ഉടൻ ആരംഭിക്കും.
സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി, റിലയൻസ് ലൈഫ് സയൻസസിന്റെ വാക്സിന് ട്രയൽ അനുമതി നൽകി.
Recombinant പ്രോട്ടീൻ അധിഷ്ഠിത കോവിഡ് -19 വാക്സിൻ ആണിത്.
2022 ആദ്യ പാദത്തോടെ റിലയൻസ് വാക്സിൻ ഉല്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം വികസിപ്പിച്ച് തുടങ്ങിയ വാക്സിൻ ഒക്ടോബറിലാണ് പ്രീ-ക്ലിനിക്കൽ ഘട്ടത്തിലെത്തിയത്.
റിലയൻസിന്റെ നവി മുംബൈയിലെ കേന്ദ്രത്തിലാണ് വാക്സിൻ വികസിപ്പിക്കുന്നത്.
വാക്സിൻ സുരക്ഷിതത്വവും ക്ഷമതയും ഉൾപ്പെടെയുളളവ 58 ദിവസം നീളുന്ന ഒന്നാംഘട്ട ട്രയലിലുണ്ടാകും.
ഇന്ത്യയിൽ ഇതുവരെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചത് ആറ് വാക്സിനുകൾക്കാണ്.