മീൻ വാങ്ങാൻ കേരള സർക്കാരിന്റെ mimi ആപ്പ്

മീൻ വാങ്ങാൻ ആപ്പുമായി കേരള സർക്കാർ.
മീൻ‌ വീട്ടിലെത്തിക്കാനായി mimi ആപ്പും mimi സ്റ്റോറും ഫിഷറീസ് വകുപ്പ് അവതരിപ്പിച്ചു.
സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിക്കു കീഴിലാണ് ആപ്പും സ്റ്റോറും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
കൊല്ലത്ത് ശീതികരണ സംവിധാനമുളള 12 കിയോസ്കുകൾ ഇതിനായി ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി.
മത്സ്യം, 20ഓളം മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കുമാണ് സംസ്ഥാനത്തുടനീളം ഓൺ ലൈൻ ഡെലിവറിയും സ്റ്റോറുകളും.
സംഭരണം, സംസ്കരണം, പായ്ക്കിംഗ് എന്നിവയിൽ ഗുണമേൻമ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ച ഗുണമേൻമാ മാനദണ്ഡം ഉപയോഗിക്കുന്നു.
ഗുണമേൻമ നഷ്ടപ്പെടാതിരിക്കാൻ അത്യാധുനിക സംവിധാനമുളള ഡെലിവറി വാഹനങ്ങളാണ് ഉപയോഗിക്കുക.
ഹോം ഡെലിവറിയിലൂടെ പുതിയ തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നതായി ഫിഷറീസ് വകുപ്പ്.
ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version