ഡിസംബറോടെ ഡിജിറ്റൽ കറൻസി പൈലറ്റ് പ്രോഗ്രാം RBI തുടങ്ങിയേക്കാമെന്ന് ഗവർണർ ശക്തികാന്ത ദാസ്
സ്വകാര്യ ഡിജിറ്റൽ കറൻസികളിലുളള ആശങ്കയും RBI ഗവർണർ പ്രകടിപ്പിച്ചു
പണത്തിന്റെ ഇലക്ട്രോണിക് രൂപമാണ് സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി
CBDC ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് റിസർവ്വ് ബാങ്ക് പദ്ധതിയിടുന്നത്
അതിനാൽ ഡിസംബറോടെ റിസർവ് ബാങ്ക് ആദ്യ ഡിജിറ്റൽ കറൻസി ട്രയൽ പ്രോഗ്രാമുകൾ ആരംഭിച്ചേക്കാം
ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയുടെ അടിസ്ഥാനത്തിലാണോ അതോ കേന്ദ്രീകൃത ലെഡ്ജറിൽ നിന്നാണോ കറൻസി ഇറക്കുന്നതെന്ന് വ്യക്തമല്ല
മറ്റ് ക്രിപ്റ്റോകറൻസികൾ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്
ഡിജിറ്റൽ കറൻസിയുടെ സുരക്ഷ, ഇന്ത്യൻ സാമ്പത്തിക മേഖലയിലെ സ്വാധീനം ഇവ RBI പഠന വിധേയമാക്കി
സാമ്പത്തിക നയത്തെയും പ്രചാരത്തിലുളള പണത്തെയും എങ്ങനെ ബാധിക്കും തുടങ്ങി വിവിധ വശങ്ങൾ പഠിക്കുന്നു
ചൈനയും ജപ്പാനും ഉൾപ്പെടെയുളള രാജ്യങ്ങൾ ഡിജിറ്റൽ കറൻസി ട്രയലുകൾ ആരംഭിച്ചിട്ടുണ്ട്
Related Posts
Add A Comment