900 കോടി രൂപയുടെ PLI ഹാൻഡ്‌സെറ്റ് സ്‌കീമിന് അപേക്ഷിച്ച് സാംസങ്ങ്

900 കോടി രൂപയുടെ PLI ഹാൻഡ്‌സെറ്റ് സ്‌കീമിന് അപേക്ഷ നൽകി സാംസങ്ങ്.
16 കമ്പനികളിൽ FY 21 തിരഞ്ഞെടുത്ത ഏക കമ്പനിയാണ് സാംസങ്ങ്.
കഴിഞ്ഞ സാമ്പത്തിക വർഷം 15,000 രൂപ ഫാക്ടറി വിലയുളള  15,000 കോടി രൂപ വിലമതിക്കുന്ന ഫോണുകളുടെ നിർമാണം സാംസങ്ങ് ന‍ടത്തി.
13,850 കോടി രൂപയുടെ ഫോണുകൾ കഴിഞ്ഞ സാമ്പത്തിക വർഷം സാംസങ്ങ് കയറ്റുമതി ചെയ്തു.
സാംസങ്ങിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ 70%, ഏകദേശം 55,000 കോടി രൂപ മൊബൈൽ ഫോൺ സെഗ്മെന്റിൽ നിന്നാണ്.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീം, ഗ്രേഡഡ് ഇൻസെന്റീവുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
ആദ്യ രണ്ട് വർഷങ്ങളിൽ അടിസ്ഥാന വർഷത്തിലെ ഇൻക്രിമെന്റൽ സെയിലിന്റെ 6%, മൂന്നാമത്തെയും നാലാമത്തെയും വർഷത്തിൽ 5%, അഞ്ചാം വർഷത്തേക്ക് 4% എന്നിങ്ങനെയാണ് ഓഫർ.
പദ്ധതിയുടെ കീഴിലുള്ള ആദ്യ  ഉൽപാദന വർഷം FY21 ആയിരുന്നു, അത് 2024-25-ൽ അവസാനിക്കുന്നതായിരുന്നു.
പാൻഡമിക് മൂലം പദ്ധതി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ജൂലൈയിൽ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച്  പദ്ധതിയുടെ കാലാവധി 2025-26 വരെ നീട്ടി.
‌FY21 മുതൽ FY26 വരെ ഇൻസെന്റീവുകൾ ക്ലെയിം ചെയ്യാനും അത് അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.
FY21ആദ്യ വർഷമായി സാംസങ്ങ് തിരഞ്ഞെടുത്തപ്പോൾ മറ്റു കമ്പനികൾ ആദ്യ വർഷമായി FY22 തിരഞ്ഞെടുത്തു.
ഫോക്സ് കോൺ യൂണിറ്റുകളായ Hon Hai, Rising Star ഐഫോൺ നിർമാതാക്കളായ Wistron, Pegatron എന്നിവയും PLI സ്കീം ഗ്ലോബൽ കമ്പനികളുടെ സെഗ്മെന്റിലുണ്ട്.
Lava, Micromax, Padget Electronics, UTL Neolyncs, Optiemus Electronics എന്നിവയാണ് സ്കീമിലെ ഇന്ത്യൻ കമ്പനികൾ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version