യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമ്മാതാക്കളായ REC Group ഏറ്റെടുക്കാനുളള പദ്ധതിയുമായി റിലയൻസ്
ചൈന നാഷണൽ കെമിക്കൽ കോർപ്പറേഷനിൽ നിന്ന് 1-1.2 ബില്യൺ ഡോളറിന് REC ഏറ്റെടുക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
അക്വിസഷനു വേണ്ടി 500-600 മില്യൺ ഡോളർ ധനസമാഹരണത്തിന് ഗ്ലോബൽ ലെൻഡർമാരുമായി RIL ചർച്ചകളിലാണ്
ഇടപാടിലെ ശേഷിക്കുന്ന തുക ഇക്വിറ്റി വഴിയായിരിക്കും നൽകുന്നത്
ഇടപാട് അന്തിമഘട്ടത്തിലാണെന്നും വരും ആഴ്ചയിൽ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
ഗ്രീൻ എനർജിക്കായി മികച്ച സാങ്കേതികവിദ്യയും ആഗോള ഉൽപാദന ശേഷിയും കരാർ വഴി നേടാൻ RILനു കഴിയും.
സോളാർ സെല്ലുകളും മൊഡ്യൂളുകളും Photovoltaic ആപ്ലിക്കേഷനുകൾക്കുളള സിലിക്കൺ മെറ്റീരിയലും REC നിർമ്മിക്കുന്നു.
ആർഇസിയുടെ വാർഷിക നിർമാണ ശേഷി1.5 GW ആണ്, 40 ദശലക്ഷത്തിലധികം സോളാർ പാനലുകൾ REC നിർമ്മിച്ചിട്ടുണ്ട്.
IKEA, Audi, Tiger Beer എന്നിവയാണ് കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കൾ
Greenko, ആറ്റോമിക് എനർജി വകുപ്പ്, Eenadu Group എന്നിവക്ക് വേണ്ടി മുൻപ് ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.
10 ബില്യൺ ഡോളർ നിക്ഷേപത്തിൽ ജാംനഗറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗ കോംപ്ലക്സ് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.