ബ്രെഡിലെ തട്ടിപ്പിന് തടയിടാൻ കേന്ദ്രസർക്കാർ | Government To Set Quality Standards For Bread

ബ്രെഡിൽ‌ തട്ടിപ്പ് വേണ്ടെന്ന് കേന്ദ്രസർക്കാർ; ഗുണനിലവാരം ഉറപ്പാക്കും, വില നിയന്ത്രണം വരും
14 തരം സ്പെഷ്യൽ ബ്രെഡിന് ഗുണമേന്മ മാനദണ്ഡങ്ങൾ നിശ്ചയിക്കാനൊരുങ്ങി കേന്ദ്രം
സ്പെഷ്യാലിറ്റി ബ്രെഡ് ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾക്ക് മാനദണ്ഡ‍ം നിശ്ചയിക്കും
കരട് ചട്ടം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ  ആരോഗ്യമന്ത്രാലയത്തിന് നൽകി
ഗാർലിക്, മൾട്ടി-ഗ്രെയിൻ, ഹോൾ വീറ്റ്, മറ്റ് സ്പെഷ്യാലിറ്റി ബ്രെഡുകൾ ഇവയുടെ നിർമാതാക്കൾക്ക് ചട്ടം ബാധകമാകും
നിലവിൽ അത്തരം പ്രത്യേക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല
ഹോൾ വീറ്റ്, ബ്രൗൺ ബ്രെഡ്, വൈറ്റ് ബ്രെഡ്, മൾട്ടിഗ്രെയ്ൻ ബ്രെഡ്, ഗാർലിക് ബ്രെഡ്, എഗ്ബ്രെഡ്,ഓട്ട്മീൽ ബ്രെഡ്,മിൽക്ക് ബ്രെഡ്, ചീസ് ബ്രെഡ് എന്നിവയെല്ലാം ഉൾപ്പെടും
സ്പെഷ്യൽ‌ ബ്രഡുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിർമാതാക്കൾ  കൂടുതൽ പണം ഈടാക്കുന്നുണ്ട്
ഓട്ട്മീൽ ബ്രെഡിൽ 15% ഓട്സ്, ഹോൾ വീറ്റ് ബ്രഡിൽ 75% ഗോതമ്പ്,മിൽക്ക് ബ്രഡിൽ 6% പാൽ എന്നതാണ് കണക്ക്
മൾട്ടി ഗ്രെയിൻ ബ്രഡിൽ ഗോതമ്പ് കൂടാതെ 20ശതമാനം മറ്റു ധാന്യങ്ങളും ഉണ്ടായിരിക്കണം
ചീസ് ബ്രഡിൽ 10% വെണ്ണയും ഹണി ബ്രഡിൽ 5% തേനുമായിരിക്കണമെന്നും നിഷ്കർഷിക്കുന്നു
ഗാർലിക് ബ്രഡിൽ 2% വെളുത്തുളളിയോ ചേരുവയോ ചേരേണ്ടിടത്ത് വെളുത്തുളളിയുടെ അംശം പോലുമുണ്ടാകാറില്ല
FSSAI നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ബ്രെഡ് നിർമ്മാതാക്കൾ സ്പെഷ്യൽ ചേരുവ ചേർക്കേണ്ടത് നിർബന്ധമാക്കും
കരടിന് മന്ത്രാലയ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനത്തിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം ആരായും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version