1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ചു Maruti | Ciaz, Ertiga, Vitara Brezza, S-Cross & XL6

1.80 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് Maruti Suzuki
Ciaz, Ertiga, Vitara Brezza, S-Cross, XL6 മോഡലുകളാണ് തിരികെ വിളിച്ചത്
2018 മെയ് 4 മുതൽ 2020 ഒക്ടോബർ 27 വരെയുള്ള കാലയളവിൽ നിർമ്മിച്ച ഈ മോഡലുകളുടെ 181,754 യൂണിറ്റുകളിലെ ചില തകരാറുകൾ പരിശോധിക്കുന്നതിനാണ് റീകോൾ
സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന തകരാർ‌ പരിഹരിക്കുന്നതിനാണ് ആഗോളതലത്തിൽ റീകോൾ ക്യാമ്പയിൻ
മോട്ടോർ ജനറേറ്റർ യൂണിറ്റിന്റെ സൗജന്യ പരിശോധന /മാറ്റിസ്ഥാപിക്കൽ എന്നിവയ്ക്കായി റീകോൾ ചെയ്യുന്നതായി മാരുതി സുസുക്കി
വാഹന ഉടമകൾക്ക് മാരുതി സുസുക്കി അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്ന് അറിയിപ്പ് ലഭിക്കും
തകരാർ പരിഹരിക്കുന്നത് നവംബർ ആദ്യവാരം മുതൽ ആരംഭിക്കും
അതുവരെ ഉപഭോക്താക്കൾ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് കമ്പനി അറിയിക്കുന്നു
ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യുന്നതും ഒഴിവാക്കണമെന്നാണ് അറിയിപ്പ്
Ertiga, Vitara Brezza ഉടമകൾക്ക് www.marutisuzuki.com സന്ദർശിച്ച് വിശദാംശങ്ങളറിയാം
Ciaz, XL6, S-Cross ഉടമകൾക്ക് www.nexaexperience.com സന്ദർശിച്ച് വിവരങ്ങളറിയാവുന്നതാണ്
വിവരങ്ങളറിയാൻ വാഹന ഐഡി പ്ലേറ്റിലും വാഹന ഇൻവോയ്സ്/രജിസ്ട്രേഷൻ ഡോക്യുമെന്റിലും ലഭ്യമായ chassis നമ്പർ നൽകണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version