ചൈനയാണ് പ്രധാന വികസന പങ്കാളിയെന്ന് താലിബാൻ

ചൈനയെ  ഏറ്റവും പ്രധാനപ്പെട്ട വികസന പങ്കാളിയെന്ന് വിശേഷിപ്പിച്ച് താലിബാൻ
അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനും നിക്ഷേപത്തിനും ബീജിംഗ് തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കി
ലോകവിപണിയിലേക്കുളള താലിബാന്റെ പ്രവേശനം ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്
ചൈനയുടെ വൺ ബെൽറ്റ് – വൺ റോഡ് സംരംഭത്തെ ഗ്രൂപ്പ് പിന്തുണയ്ക്കുന്നുവെന്ന്  സബീഹുല്ല മുജാഹിദ് പറഞ്ഞു
തുറമുഖങ്ങൾ, റെയിൽവേകൾ, റോഡുകൾ, വ്യാവസായിക പാർക്കുകൾ അടങ്ങിയ വൻ ശൃംഖലയാണ് വൺ ബെൽറ്റ് – വൺ റോഡ്
ചൈനയെ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതാണ് വൺ ബെൽറ്റ് – വൺ റോഡ് സംരംഭം
ചൈനീസ് സഹായത്തോടെ അഫ്ഗാനിസ്ഥാനിലെ വൻ ചെമ്പ് നിക്ഷേപം ഉപയോഗപ്പെടുത്താനുളള പദ്ധതിയും താലിബാൻ വക്താവ് സൂചിപ്പിച്ചു.
ചെമ്പ് ഖനികൾ ആധുനികവത്കരിക്കാനും പ്രവർത്തനക്ഷമമാക്കാനും ചൈന സഹായിക്കും.
താലിബാൻ, റഷ്യയെയും ഈ മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കാണുന്നുവെന്നു വക്താവ് പറഞ്ഞു.
മോസ്കോയുമായി നല്ല ബന്ധം നിലനിർത്തുമെന്നും സബീഹുല്ല മുജാഹിദ്
ചൈന അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രസ്താവിച്ചിരുന്നു.
സാമ്പത്തിക വികസനം യാഥാർത്ഥ്യമാക്കുന്നതിന് തുറന്ന രാഷ്ട്രീയ ഘടനയും മിതമായ വിദേശ, ആഭ്യന്തര നയങ്ങളും ആവശ്യമാണെന്നും  വാങ് വെൻബിൻ.
അതേസമയം അഫ്ഗാനിലെ മാനുഷിക, സാമ്പത്തിക പ്രതിസന്ധിയിൽ ഐക്യരാഷ്ട്രസഭ തലവൻ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
മാനുഷിക ദുരന്തം തടയാൻ അടിയന്തര ധനസഹായം നൽകാൻ ലോക രാജ്യങ്ങളോട് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version