ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ 20% വരെ Foreign Institutional Investment അനുവദിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ IPO സംബന്ധിച്ച റിപ്പോർട്ട് റോയിട്ടേഴ്സാണ് പുറത്ത് വിട്ടത്.
LIC ഓഹരി വിൽപ്പനയിൽ നിന്ന് 90,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2022 ജനുവരി മുതൽ മാർച്ച് വരെയുളള നാലാം ക്വാർട്ടറിൽ LIC, IPO വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിൽപ്പനയ്ക്കായി ഒരു നിയമ ഉപദേശകനെ നിയമിക്കാനുള്ള ബിഡ്ഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആണ്.
LIC നിയമത്തിൽ വിദേശ നിക്ഷേപങ്ങൾക്ക് വ്യവസ്ഥയില്ലാത്തതിനാൽ സെബി മാനദണ്ഡങ്ങളനുസരിച്ച് IPOയിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം നിർണയിക്കും.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിയമങ്ങൾ അനുസരിച്ച്, വിദേശ നിക്ഷേപകർക്ക് ഒരു പൊതു ഓഫറിൽ ഓഹരികൾ വാങ്ങാൻ അനുവാദമുണ്ട്.
10 ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരെ LICയുടെ മെഗാ ഇനിഷ്യൽ പബ്ലിക് ഓഫർ കൈകാര്യം ചെയ്യാൻ സർക്കാർ നിയമിച്ചിട്ടുണ്ട്.
Goldman Sachs, JP Morgan, ICICI സെക്യൂരിറ്റീസ്, Citigroup, Kotak Mahindra ഉൾപ്പെടെ പ്രമുഖ ബാങ്കർമാരാണ് IPO കൈകാര്യം ചെയ്യുന്നത്.
2021-22 സാമ്പത്തികവർഷം 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിൽ LIC ലിസ്റ്റിംഗ് സർക്കാരിന് നിർണായകമാകും