ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ വിന്യസിച്ചിട്ടുള്ള ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി (IAI) 1,976.40 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലാണ് കരാർ ഒപ്പിട്ടത്. ‘അദർ ക്യാപിറ്റൽ പ്രൊക്യുർമെന്റ് പ്രൊസീജ്യർ’ (OCPP) പ്രകാരമാണ് ഈ സുപ്രധാന പ്രതിരോധ ഇടപാടിന് അന്തിമരൂപമായത്.

പദ്ധതിയുടെ ഭാഗമായി മിസൈൽ സംവിധാനത്തിന്റെ ഹാർഡ്വെയറിലും സോഫ്റ്റ്വെയറിലും സമഗ്രമായ നവീകരണവും കാലപ്പഴക്കം പരിഹരിക്കുന്നതിനുള്ള സാങ്കേതിക മാറ്റങ്ങളും നടപ്പിലാക്കും. ഇത് നാവികസേനയുടെ കപ്പലുകൾക്ക് ആധുനിക വ്യോമാക്രമണ ഭീഷണികളെ നേരിടാനുള്ള കരുത്തും കൃത്യതയാർന്ന വ്യോമ പ്രതിരോധ ശേഷിയും ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
The Ministry of Defence signs a ₹1,976.40 crore contract with Israel Aerospace Industries (IAI) to upgrade the Indian Navy’s Barak Point Defence Missile systems.

