Crypto Currency അല്ല; ആസ്തിയായി നിയന്ത്രിക്കണം:R Gandhi

 ക്രിപ്റ്റോ, ഒരു കറൻസി അല്ല; ആസ്തിയായി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന്  RBI മുൻ ഡെപ്യൂട്ടി ഗവർണർ R Gandhi.

ക്രിപ്റ്റോയെ ഒരു അസറ്റായി കണക്കാക്കേണ്ടതുണ്ടെന്നും പേയ്‌മെന്റ് ചാനലുകളുടെ അടിസ്ഥാനത്തിൽ നികുതി ചുമത്തണമെന്നും  RBI മുൻ ഡെപ്യൂട്ടി ഗവർണർ
ക്രിപ്റ്റോയെ ഒരു പ്രത്യേക അസറ്റ് ക്ലാസായി പരിഗണിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമായി നേരിടാനാകും
ക്രിപ്റ്റോ കറൻസി നിയമപരമായ ടെൻഡർ അല്ലാത്തതിനാൽ മറ്റൊരാൾ സ്വീകരിക്കണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന് R Gandhi പറഞ്ഞു
നിയന്ത്രണത്തിന്റെ അഭാവത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഈ വെർച്വൽ അസറ്റ് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് Gandhi ആശങ്ക പ്രകടിപ്പിച്ചു
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ബ്ലോക്ക്ചെയിൻ & ക്രിപ്റ്റോ അസറ്റ്സ് കൗൺസിൽസും സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതികരണം
ക്രിപ്‌റ്റോകറൻസി സംബന്ധിച്ച നിയമനിർമ്മാണം കേന്ദ്ര മന്ത്രിസഭയുടെ മുൻപിലുണ്ടെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു
സംസ്ഥാനം നൽകുന്ന ഏതെങ്കിലും വെർച്വൽ കറൻസികൾ ഒഴികെയുള്ള എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും ഇന്ത്യയിൽ നിരോധിക്കണമെന്ന്മന്ത്രിതല സമിതി ശുപാർശ ചെയ്തിരുന്നു
 വിപണിയിൽ ട്രേഡ് ചെയ്യപ്പെടുന്ന ക്രിപ്‌റ്റോകറൻസികളിൽ RBIക്ക് ആശങ്കയുണ്ട്, അത് സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്
സർക്കാരും ആർബിഐയും സാമ്പത്തിക സ്ഥിരതയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് RBI ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version