കൊച്ചിൻ സ്റ്റാർട്ടപ്പ് Farmers Fresh Zone, 6 കോടി രൂപ ഫണ്ടിംഗ് നേടി

കൊച്ചി ആസ്ഥാനമായ അഗ്രിടെക് സ്റ്റാർട്ടപ്പ് Farmers Fresh Zone, 6 കോടി രൂപ ഫണ്ടിംഗ് നേടി.

ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് നേതൃത്വം നൽകിയ പ്രീ സീരീസ് A ഫണ്ടിംഗ് റൗണ്ടിലാണ് സമാഹരണം.

മലബാർ ഏഞ്ചൽ നെറ്റ്‌വർക്ക്, നേറ്റീവ് ഏഞ്ചൽ നെറ്റ്‌വർക്ക്  എന്നിവയും ഫണ്ടിംഗിൽ പങ്കെടുത്തു.

ഈ റൗണ്ട് കൂടി കഴിഞ്ഞപ്പോൾ കമ്പനി ഇതുവരെ 8.5 കോടി രൂപ സമാഹരിച്ചു.

ഫണ്ട് ഉപയോഗിച്ച് ദക്ഷിണേന്ത്യയിലുടനീളമുള്ള നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

പുതിയ നിയമനങ്ങൾക്കും ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും R & D ശക്തിപ്പെടുത്താനും ഫണ്ട് ഉപയോഗിക്കും.

2018 ലാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രദീപ് പിഎസ്, ഫാർമേഴ്സ് ഫ്രെഷ് സോൺ സ്ഥാപിച്ചത്.

ഫാർമേഴ്സ് ഫ്രെഷ് സോൺ മികച്ച ഉപഭോക്തൃ അനുഭവം നൽകുന്ന ഒരു വിതരണ ശൃംഖല നിർമിക്കുകയാണെന്ന് പ്രദീപ് പറയുന്നു.

ഉപഭോക്താക്കൾക്ക് ഭക്ഷ്യയോഗ്യമായതും കീടനാശിനി രഹിതവുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നു.

കർഷകർക്ക് ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതായും പ്രദീപ്.

ഡാറ്റ വിശകലനത്തിലൂടെ വിളവിനെ കുറിച്ച് പ്രവചിക്കുകയും ലാഭം കണക്ക് കൂട്ടുകയും ചെയ്യാൻ സ്റ്റാർട്ടപ്പ് സഹായിക്കുന്നു.

3,000-ലധികം കർഷകരെ  ഉപയോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഫാർമേഴ്സ് ഫ്രെഷ് സോൺ തമിഴ്‌നാട്ടിലേക്കും കടന്നു.

കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version