ഫേസ്ബുക്കിന്റെ ആദ്യ സ്മാർട്ട് ഗ്ലാസ് ആയ Ray-Ban Stories വിപണിയിൽ അവതരിപ്പിച്ചു
Ray-Ban നിർമ്മാതാക്കളായ EssilorLuxottica യുമായി സഹകരിച്ചാണ് സ്മാർട്ട് ഗ്ലാസ് നിർമാണം
299 ഡോളറിൽ വില ആരംഭിക്കുന്ന Ray-Ban Stories ധരിക്കുന്നവരെ സംഗീതം കേൾക്കാനോ കോളുകൾ ചെയ്യാനോ ഫോട്ടോ എടുക്കാനോ അനുവദിക്കുന്നു
5MP ഡ്യുവൽ ഇന്റഗ്രേറ്റഡ് ക്യാമറ ഉയോഗിച്ച് ഫോട്ടോകൾ എടുക്കാനും വീഡിയോകൾ 30 സെക്കൻഡ് വരെ ഷൂട്ട് ചെയ്യാനും കഴിയും
വെർച്വൽ അസിസ്റ്റന്റ് ഉളളതിനാൽ ഫോട്ടോകളും വീഡിയോകളും വോയ്‌സ് കമാൻഡുകളിലൂടെ ഹാൻഡ്‌സ് ഫ്രീയായി പകർത്താം
ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്ക് ആപ്പിൽ ഷെയർ ചെയ്യാനും കഴിയും
ക്യാമറ ഓണായിരിക്കുമ്പോൾ ഗ്ലാസുകളിൽ ഒരു LED ലൈറ്റ് തെളിയും, ധരിക്കുന്നയാൾ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് ഇങ്ങനെ തിരിച്ചറിയാമെന്ന് ഫേസ്ബുക്ക്
റൈബാൻ സ്റ്റോറിസ് പുതിയ Facebook View ആപ്പുമായും ചേർന്ന് പ്രവർത്തിക്കും
ഫേസ്ബുക്ക് വ്യൂ ആപ്പ് iOS, Android ഉപയോക്താക്കളെ സ്മാർട്ട് ഗ്ലാസുകളിൽ നിന്ന് Insta, Facebook, WhatsApp, Twitter എന്നിവയിലേക്ക് കണ്ടൻ്റ് ഇംപോർട്ട്, എഡിറ്റ്, ഷെയർ ഇവയ്ക്ക് അനുവദിക്കുന്നു
ഓൺലൈനിലും യുഎസിലെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും Ray-Ban Stories ലഭ്യമാകും
ഓസ്‌ട്രേലിയ, കാനഡ, അയർലൻഡ്, ഇറ്റലി, യുകെ എന്നിവിടങ്ങളിലും 20 സ്റ്റൈൽ കോമ്പിനേഷനുകളിൽ സ്മാർട്ട്ഗ്ലാസ് വാങ്ങാം
Related Posts
Add A Comment