ഇന്ത്യയടക്കം 15 രാജ്യക്കാർക്ക് പ്രവേശന വിലക്ക് നീക്കി UAE

ദുബായ് എക്സ്പോ 2020 മുന്നിൽ കണ്ട് കോവിഡ് വിലക്കുകളിൽ കൂടുതൽ ഇളവുമായി UAE

ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നും പൂർണ്ണമായും വാക്സിനെടുത്തവർക്ക് പ്രവേശന വിലക്ക് നീക്കി UAE

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് സെപ്റ്റംബർ 12 മുതൽ പ്രവേശനം

പാകിസ്ഥാൻ,ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ,നൈജീരിയ, ഉഗാണ്ട, ലൈബീരിയ,സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാൻ എന്നിവയും മറ്റു രാജ്യങ്ങളിൽ

ദുബായ് എക്സ്പോ 2020 ഒക്ടോബർ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിലക്ക് നീക്കിയത്

സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ പ്രാദേശിക ബിസിനസും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് എക്സ്പോ 2020 ലക്ഷ്യമിടുന്നു

 ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വെബ്സൈറ്റ് വഴി പ്രവേശനത്തിന് അപേക്ഷിക്കണം

യാത്രക്കാർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് PCR പരിശോധനാ ഫലം ഹാജരാക്കണം

ബോർഡിംഗിന് മുമ്പ് റാപ്പിഡ് PCR പരിശോധനയും യുഎഇയിലെത്തി നാല്, എട്ട് ദിവസങ്ങളിൽ മറ്റൊരു PCR പരിശോധനയും നടത്തണം

16 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version