Ford ഫാക്ടറി വാങ്ങുന്നവരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്നാട് സർക്കാർ.
ഫോഡും മറ്റ് ഓട്ടോമൊബൈൽ നിർമ്മാതാക്കളും ചില കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.
കരാറിലെത്തിയാൽ മറൈമലൈ നഗറിലെ ഭൂമി സുഗമമായി കൈമാറാൻ തമിഴ്നാട് സർക്കാർ സൗകര്യമൊരുക്കും.
ഫോഡ് ഫാക്ടറി വാങ്ങുന്ന കമ്പനിക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർതയ്യാറാകും.
ഫോഡ് ഫാക്ടറി ജീവനക്കാരുടെ ഭാവി കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ ഇത്തരം വാഗ്ദാനം നൽകുന്നത്.
അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെയാണ് ചെന്നൈ പ്ലാന്റിൽ ഉത്പാദനം അവസാനിപ്പിക്കുക.
4,000 ജീവനക്കാരെയും ഡീലർഷിപ്പിൽ ജോലി ചെയ്യുന്ന 40,000 ആളുകളെയുമാണ് ഫോഡിന്റെ അടച്ചുപൂട്ടൽ തീരുമാനം ബാധിക്കുന്നത്.
പ്ലാന്റ് വാങ്ങുന്ന കമ്പനിയും പീപ്പിൾ-പ്ലാന്റ് പാക്കേജിന്റെ ഭാഗമായി അതേ ആളുകളെ തന്നെ നിയമിക്കണം.
ഒരു വർഷം 2 ലക്ഷം വാഹനങ്ങളും 3.4 ലക്ഷം എൻജിനുകളും നിർമ്മിക്കാനുള്ള ശേഷി 350 ഏക്കറുള്ള മറൈമല നഗർ പ്ലാന്റിനുണ്ട്.
കഴിഞ്ഞ വർഷം, ഒല, മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി കരാർ നിർമ്മാണത്തിനോ ഫാക്ടറികളുടെ ഏറ്റെടുക്കലിനോ വേണ്ടി ഫോർഡ് ചർച്ച നടത്തിയിരുന്നു.
Mustang, Mustang Mach-E, Ranger തുടങ്ങിയ പ്രീമിയം കാറുകൾ മാത്രമായിരിക്കും ഇനി ഫോഡ് ഇന്ത്യയിൽ വിൽക്കുക.
സ്പെയർ പാർട്സ്, സർവീസ്, വാറന്റി ഇവയിൽ നിലവിലുളള കാറുകളെ പിന്തുണയ്ക്കുമെന്ന് ഫോഡ് പ്രഖ്യാപിച്ചു.
Related Posts
Add A Comment