6 മാസത്തിനുള്ളിൽ രാജ്യത്ത് എഥനോൾ പമ്പ് ശൃംഖല സ്ഥാപിക്കും | Ethanol Pump Network In 6-Months: Gadkari

6 മാസത്തിനുള്ളിൽ രാജ്യത്ത് എഥനോൾ പമ്പ് ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
വാഹനങ്ങളിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുകൾ ഉപയോഗിക്കണമെന്ന് വാഹന നിർമാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു
 പെട്രോളിനും ഡീസലിനും ബദൽ ഇന്ധനങ്ങളിലൊന്നായ എഥനോളിനെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു
ഫ്ലക്സ് ഫ്യുവൽ എഞ്ചിൻ പെട്രോളിലും പ്രവർത്തനക്ഷമമാകുന്നവയാണ്
എഥനോൾ കലർന്ന പെട്രോളിന് പെട്രോൾ, ഡീസൽ ഇവയെക്കാളും മലിനീകരണം കുറവാണ്
2022 ഓടെ 10% എഥനോൾ കലർന്ന പെട്രോളും  2025 ഓടെ 20% എഥനോൾ കലർന്ന പെട്രോളും രാജ്യത്തുടനീളം ലഭ്യമാകും
പൊതുമേഖലാ പെട്രോളിയം കമ്പനികൾക്കാണ് എഥനോൾ വിതരണത്തിന്റെയും ചുമതല
നിലവിൽ ഇന്ത്യയിൽ 100% എഥനോൾ ലഭ്യമാകുന്ന മൂന്ന് ഔട്ട്ലെറ്റുകൾ മാത്രമാണുളളത്
എഥനോളിന് ആവശ്യക്കാരില്ലാത്തതിന്റെ കാരണം ഇന്ത്യയിൽ നിലവിൽ ഫ്ലക്സ് ഫ്യുവൽ എഞ്ചിൻ വാഹനം കുറവാണെന്നതാണ്
ഇരുചക്ര വാഹന വിഭാഗത്തിൽ, TVS Motor 2019 ജൂലൈയിൽ ഒരു എഥനോൾ പവേർഡ് Apache RTR 200 അവതരിപ്പിച്ചിരുന്നു
എഥനോൾ വിതരണ ശൃംഖലയുടെ ക്ഷാമം എഥനോൾ പവർ എൻജിനുകളുടെ നിർമാണത്തിന് തടസ്സമാണെന്ന് വാഹനനിർമാതാക്കൾ പറഞ്ഞിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version