പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ‘സമുദ്ര സേ സമൃദ്ധി’ ദൗത്യത്തിലൂടെ 2047ഓടെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പൽ നിർമാണ രാജ്യങ്ങളിലൊന്നായി മാറാനുള്ള ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് പ്രതിരോധ കപ്പൽ നിർമാതാക്കളായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE). അഞ്ച് പ്രധാന പങ്കാളികളുമായി ജിആർഎസ്ഇ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

ദീൻദയാൽ പോർട്ട് അതോറിറ്റി, ശ്യാമ പ്രസാദ് മുഖർജി പോർട്ട് അതോറിറ്റി, ഇന്ത്യൻ പോർട്ട് റെയിൽ & റോപ്‌വേ കോർപ്പറേഷൻ ലിമിറ്റഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മോഡസ്റ്റ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് കരാർ. ജിആർഎസ്ഇയ്ക്കും പങ്കാളികൾക്കും വിവിധ പദ്ധതികളിൽ സഹകരിക്കുന്നതിന് ഔപചാരിക ഘടന നൽകുന്നതിനായാണ് കരാറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2025 ജൂൺ 30ലെ കണക്ക് പ്രകാരം കമ്പനിയുടെ ഓർഡർ ബുക്ക് 21700 കോടി രൂപയാണ്.

Defense shipbuilder GRSE signs five MoUs with key partners to boost India’s maritime capabilities and contribute to the ‘Samudra Se Samriddhi’ mission.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version