ഈ മാസം 17 മുതൽ Zomato ഗ്രോസറി ഡെലിവറിയില്ല | Zomato To Stop Grocery Delivery Service From Sep-17

സെപ്റ്റംബർ 17 മുതൽ ഗ്രോസറി ഡെലിവറി സർവീസ് സൊമാറ്റോ നിർത്തുന്നു
ഓർഡർ നിറവേറ്റുന്നതിലെ അപര്യാപ്തതകളും മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നൽകാനാകാത്തതുമാണ് തീരുമാനത്തിന് കാരണം
സെപ്റ്റംബർ 17 മുതൽ ഗ്രോസറി പൈലറ്റ് സർവീസ് നിർത്താൻ തീരുമാനിച്ചതായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അറിയിച്ചു
ജൂലൈയിലാണ് തിരഞ്ഞെടുത്ത വിപണികളിൽ 45 മിനിറ്റിനുള്ളിൽ പൈലറ്റ് പലചരക്ക് ഡെലിവറി സൊമാറ്റോ ആരംഭിച്ചത്
പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമായ ഗ്രോഫേഴ്‌സിൽ മൈനോറിറ്റി സ്റ്റേക്കിന് ഏകദേശം 745 കോടി രൂപ സൊമാറ്റോ നിക്ഷേപിച്ചിരുന്നു
10 മിനിറ്റ് ഗ്രോസറി സർവീസ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഗ്രോഫേഴ്സ്
ന്യൂട്രാസ്യൂട്ടിക്കൽസ് ഡെലിവറിയിൽ നിന്നും പിന്മാറുന്നതായും സൊമാറ്റോ അറിയിച്ചു
രാജ്യത്തെ മാർക്കറ്റ് പ്ലേസ് ബിസിനസ്സിന്  മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് കമ്പനിയുടെ തീരുമാനം
മെഡിക്കൽ/ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന ഭക്ഷണമോ പാനീയമോ ഗുളികയോ ന്യൂട്രാസ്യൂട്ടിക്കൽസ് കാറ്റഗറിയിൽ പെടുന്നു
കോവിഡ് -19 ന് ശേഷം രാജ്യത്ത് ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗം വൻ തോതിൽ വർദ്ധിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version