E-mail മാർക്കറ്റിംഗ് കമ്പനി Mailchimp ഏറ്റെടുത്ത് Intuit

ഇ-മെയിൽ മാർക്കറ്റിംഗ് കമ്പനിയായ Mailchimp ഗ്ലോബൽ ടെക്നോളജി പ്ലാറ്റ്ഫോം Intuit ഏറ്റെടുക്കുന്നു
12 ബില്യൺ ഡോളർ ക്യാഷ് & സ്റ്റോക്ക് ഡീലിലൂടെയാണ് അക്വിസിഷൻ
TurboTax, Credit Karma തുടങ്ങിയ സാമ്പത്തിക സേവന ഓഫറുകൾക്ക് പേരുകേട്ട പ്ലാറ്റ്ഫോമാണ്  Intuit
ചെറുകിട ബിസിനസ്സ് ക്ലയന്റുകൾക്കിടയിൽ വളർച്ച ത്വരിതപ്പെടുത്തുന്നതിന് അക്വിസിഷൻ ഉപകരിക്കുമെന്ന് Intuit
2001 ൽ‌ അറ്റ്ലാന്റയിൽ സ്ഥാപിതമായ Mailchimp  ഇ-മെയിൽ മാർക്കറ്റിംഗ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു
AI ടെക്നോളജിയിലൂടെ മാർക്കറ്റിംഗ് ഓട്ടോമേഷനും മികച്ച ഉപഭോക്തൃ ഇടപെടലും Mailchimp നടത്തുന്നു
ലോകമെമ്പാടുമായി മൊത്തം 13 ദശലക്ഷം ഉപയോക്താക്കളും 2.4 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുമുണ്ട് 
800,000 പെയ്ഡ് കസ്റ്റമേഴ്സിൽ 50 ശതമാനം ഉപഭോക്താക്കൾ യുഎസിന് പുറത്തുളളവരാണ് 
2022 രണ്ടാം ക്വാർട്ടർ പൂർത്തിയാകും മുമ്പ് ഡീൽ അവസാനിക്കുമെന്നാണ് പ്രതീക്ഷ
TurboTax, QuickBooks, Mint, Credit Karma എന്നിവയിലൂടെ ലോകമെമ്പാടും ഏകദേശം 100 ദശലക്ഷം ഉപഭോക്താക്കൾക്ക് Intuit സേവനം നൽകുന്നു
ചെറുകിട, ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് എൻഡ്-ടു-എൻഡ് ഉപഭോക്തൃ വളർച്ചാ പ്ലാറ്റ്ഫോം ഒരുക്കുന്നതിന് ഇരുകമ്പനികളും പ്രവർത്തിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version