ഓൺലൈൻ ഫുഡ് ഡെലിവറിയിൽ വിതരണകമ്പനികൾ നേരിട്ട് GST നൽകണം.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾ ഇനി നേരിട്ട് GST നൽകണമെന്ന് GST കൗൺസിൽ യോഗത്തിൽ തീരുമാനം.
അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് തീരുമാനം നടപ്പിലാക്കുക.
സോഫ്റ്റ് വെയർ ക്രമീകരണത്തിനാണ് ഫുഡ് ഡെലിവറി കമ്പനികൾക്ക് സമയം നൽകിയത്.
നിലവിൽ ഹോട്ടലുകളിൽ നിന്ന് ഈടാക്കിയിരുന്ന GSTയാണ് ഭക്ഷണവിതരണ കമ്പനികൾ നേരിട്ട് അടയ്ക്കേണ്ടത്.
പുതിയ തീരുമാനം ഉപഭോക്താക്കളെ ബാധിക്കില്ലെന്നും ഇത് അധികനികുതി അല്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കൾ ഭക്ഷണം വാങ്ങുമ്പോൾ ബില്ലിൽ നികുതി ഉൾപ്പെടുന്നുണ്ട്.
എന്നാൽ ഡെലിവറി പ്ലാറ്റ്ഫോമുകൾ ഈ നികുതി തുക റെസ്റ്റോറന്റുകൾക്കാണ് കൈമാറുന്നത്.
പ്ലാറ്റ്ഫോമിൽ ലിസ്റ്റുചെയ്തിരിക്കുന്ന റെസ്റ്റോറന്റുകൾ ഭക്ഷണ ബില്ലിൽ 5 ശതമാനം GST നൽകുന്നു.
റെസ്റ്റോറന്റുകൾ നികുതി അടയ്ക്കാത്ത സംഭവങ്ങളും വ്യാപകമായിട്ടുണ്ടെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.