channeliam.com

എയർ ഇന്ത്യ വാങ്ങാനായി  ടാറ്റ സൺസും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗും
എയർ ഇന്ത്യയിൽ 100% ഓഹരികൾ സ്വന്തമാക്കാൻ ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രൊമോട്ടർ അജയ് സിംഗും അന്തിമ ബിഡ് സമർപ്പിച്ചു
ഓഹരി വിൽപ്പനയിൽ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിലെ 100% ഓഹരികളും എയർ ഇന്ത്യ SATS എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 50% ഓഹരികളും ഉൾപ്പെടുന്നു
ഓഹരി വിൽപ്പന നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് അറിയിച്ചു
അനുയോജ്യമായതെങ്കിൽ ഡിസംബറോടെ ഓഹരി കൈമാറ്റം നടക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി
രാജ്യത്തെ സ്വകാര്യവൽക്കരണ പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലായി  എയർ ഇന്ത്യയുടെ വിൽപ്പന മാറും
എയർ ഇന്ത്യയുടെ മുഴുവൻ ഓഹരികളുടെയും വിൽപനക്കായി കഴിഞ്ഞ വർഷം ജനുവരിയിൽ സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു
എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത 2019 മാർച്ച് 31 വരെയുളള കണക്കിൽ 60,074 കോടി രൂപയായിരുന്നു
Vistara, AirAsia India എന്നിവ നിയന്ത്രിക്കുന്ന ടാറ്റ സൺസ് ഇന്ത്യൻ വ്യോമയാന മേഖലയിലെ മുൻനിരക്കാരാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com