ഗൃഹോപകരണ നിർമ്മാണ രംഗത്ത് വൻ വിപുലീകരണത്തിന് ഒരുങ്ങി പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഡിക്സൺ ടെക്നോളജീസ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 800 കോടി മുതൽ 1,000 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനായി കമ്പനി ആന്ധ്രാപ്രദേശ് സർക്കാരുമായി ധാരണാപത്രം (MoU) ഒപ്പിട്ടു. തിരുപ്പതിയിലെ ശ്രീ സിറ്റിയിലാണ് പുതിയ സംയോജിത നിർമ്മാണ യൂണിറ്റ്. ഇതിലൂടെ 2,500 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കമ്പനി പ്രസിഡന്റും സിഒഒയുമായ പങ്കജ് ശർമ്മ ‘ഫോർച്യൂൺ ഇന്ത്യയോട്’ വ്യക്തമാക്കി.

നിലവിൽ വാഷിംഗ് മെഷീനുകളും റഫ്രിജറേറ്ററുകളും മാത്രമാണ് ഡിക്സൺ നിർമ്മിക്കുന്നത്. പുതിയ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ മൈക്രോവേവ് ഓവനുകൾ, ഡിഷ്വാഷറുകൾ, വാക്വം ക്ലീനറുകൾ എന്നിവയുടെ ഉൽപ്പാദനത്തിലേക്കും കമ്പനി കടക്കും. ഇതിനായി ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 2017-ൽ ജിഎസ്ടി നടപ്പിലാക്കിയതിന് പിന്നാലെ തുറമുഖ സാമീപ്യം കണക്കിലെടുത്താണ് നോയിഡ ആസ്ഥാനമായിരുന്ന കമ്പനി ആന്ധ്രാപ്രദേശിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വേഗത്തിലുള്ള തീരുമാനങ്ങളും ചുവപ്പുനാടയില്ലാത്ത ഭരണസംവിധാനവും തൊഴിലാളികളുടെ ലഭ്യതയുമാണ് ആന്ധ്രയിൽ വീണ്ടും വലിയ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതെന്നും പങ്കജ് ശർമ്മ കൂട്ടിച്ചേർത്തു
Dixon Technologies signs MoU with the Andhra Pradesh government to invest up to ₹1,000 crore in Sri City, Tirupati, creating 2,500 jobs over 5 years
