അമരാവതി ക്വാണ്ടം ടെക് പാർക്കിന് പിന്നാലെ ഇന്ത്യയിൽ കുറഞ്ഞത് രണ്ട് വൻകിട പദ്ധതികൾക്കായി കൂടി ഐബിഎം (IBM) ചർച്ചകൾ നടത്തിവരികയാണെന്ന് ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ അറിയിച്ചു. കരാറിൽ ഒപ്പിടുന്നതുവരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും, എന്നാൽ ആദ്യത്തേതിന് സമാനമായ ഗൗരവമേറിയ പദ്ധതികളാണിതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പ്രതിവർഷം 3 ബില്യൺ ഡോളറാണ് ഐബിഎം ഇന്ത്യയിൽ നിക്ഷേപിക്കുന്നത്; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്വാണ്ടം സാങ്കേതികവിദ്യയിൽ മാത്രം ആഗോളതലത്തിൽ പ്രഖ്യാപിച്ച പത്ത് ബില്യൺ ഡോളർ നിക്ഷേപത്തിന്റെ ഒരു വിഹിതവും ഇന്ത്യയിലേക്ക് എത്തും. ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ആഗോള സെമികണ്ടക്ടർ വിപണിയിൽ ഇന്ത്യയുടെ വിഹിതം കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ആക്കി ഉയർത്താൻ വലിയ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു.
IBM CEO Arvind Krishna confirms talks for two new large projects in India following the Amaravati Quantum Tech Park, highlighting IBM’s $3 billion annual investment

