channeliam.com

ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ഹൈവേ ഇന്ത്യയിൽ വരുന്നു

ഡൽഹി -മുംബൈ എക്സ്പ്രസ് ഹൈവേ നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ ആയിരിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി

1,380 km നീളമുളളതാണ് ഡൽഹി മുംബൈ എക്സ്പ്രസ് വേ

98,000 കോടി രൂപ ചെലവിലാണ് അതിവേഗ പാത വികസിപ്പിക്കുന്നത്

2022 മാർച്ചോടെ പദ്ധതിയുടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും നിതിൻ ഗഡ്കരി പറഞ്ഞു

ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് വരെ നീളുന്ന എക്സ്പ്രസ് വേ നരിമാൻ പോയിന്റിലേക്ക് നീട്ടാനും സർക്കാർ ആലോചിക്കുന്നു

മുംബൈയ്ക്കും ഡൽഹിക്കും ഇടയിലുള്ള ദൂരം ട്രക്ക് മാർഗം ഏകദേശം 48 മണിക്കൂറും കാറിൽ 24-26 മണിക്കൂറും എടുക്കും

എന്നാൽ ഈ ദൂരം മറികടക്കാൻ കാറിൽ ഏകദേശം 12-13 മണിക്കൂറും ട്രക്കിൽ 18-20 മണിക്കൂർ മാത്രമേ എടുക്കൂവെന്ന് മന്ത്രി പറയുന്നു

എക്സ്പ്രസ് വേയിൽ 93 സ്ഥലങ്ങളിൽ ATM, ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഫുഡ് കോർട്ടുകൾ, EVചാർജിംഗ് സ്റ്റേഷൻ, ഫ്യുവൽ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ട്

അപകടത്തിൽ പെടുന്നവർക്കായി ഓരോ 100 കിലോമീറ്ററിലും ഹെലിപാഡുകളും പൂർണ്ണ സജ്ജീകരണങ്ങളുള്ള ട്രോമ സെന്ററുകളും ഉള്ള ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് വേയാണിത്

2 ദശലക്ഷം മരങ്ങളുമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേ, പരിസ്ഥിതി സൗഹൃദ എക്സ്പ്രസ് വേ ആയാണ് വികസിപ്പിച്ചെടുക്കുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com