channeliam.com


ടെലികോം മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ കരുത്തുറ്റ മൊബൈൽ ഓപ്പറേറ്റർമാരെ സൃഷ്ടിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ടെലികോം സെക്ടറിലെ Reforms 2.0 കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത് ഭാവിയിൽ‌ കരുത്തുറ്റ കമ്പനികളെയാണെന്ന് മന്ത്രി പറഞ്ഞു‌

പരിഷ്കാരങ്ങൾ പ്രാഥമികമായി ഇന്ത്യയിലും വിദേശത്തും വ്യവസായത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് അശ്വിനി വൈഷ്ണവ്

ഈ മേഖലയിൽ വ്യവഹാരങ്ങൾ കുറയ്ക്കാനും ടെലികോം ഓപ്പറേറ്റർമാരെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കാനും സർക്കാർ ആഗ്രഹിക്കുന്നു

ഓപ്പറേറ്റർമാർ നെറ്റ്‌വർക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിദൂര ഇടങ്ങളിൽ പോലും സേവനം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു

ടെലികോം പാക്കേജിനെ പിന്തുണയ്ക്കുന്നതിനുളള നിയമനിർമ്മാണമോ ഓർഡിനൻസോ സർക്കാർ പരിഗണിക്കുന്നുണ്ടെന്നുളള റിപ്പോർട്ട് മന്ത്രി നിഷേധിച്ചു

വൊഡാഫോൺ ഐഡിയ പാപ്പരാകാതിരിക്കാനും ടെലികോം മേഖലയെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്

ഉയർന്ന സ്പെക്ട്രം വിലയും തെറ്റായ ലേല സംവിധാനവും മേഖലയിലെ ഇപ്പോഴത്തെ സമ്മർദ്ദത്തിന്റെ കാരണങ്ങളായി ടെലികോ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു

AGR കുടിശ്ശികയ്ക്ക് 4 വർഷത്തെ മൊറട്ടോറിയവും ഭാവിയിൽ സ്പെക്ട്രം സറണ്ടറും സ്പെക്ട്രം യൂസേജ് ചാർജ് ഒഴിവാക്കിയും എല്ലാമാണ് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com