channeliam.com

ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ -എന്നാണ് രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചത്. 18,000 കോടി രൂപയ്ക്ക് ലേലം പിടിച്ച ടാറ്റസൺസ്, ഒരിക്കൽ എയർ ഇന്ത്യയുടെ പേരിൽ അപമാനിതനായ ഫൗണ്ടർ JRD ടാറ്റയ്ക്ക് സ്വപ്ന തുല്യമായ ആദരവാണ് നൽകിയത്.

1932 -ൽ JRD ടാറ്റ, ടാറ്റാ എയർലൈൻസ് എന്ന പേരിൽ തുടക്കമിട്ട വിമാന കമ്പനി, കറാച്ചി-ബോംബൈ വീക്ക്ലി എയർമെയിൽ സർവീസാണ് ആദ്യം ആരംഭിച്ചത്. JRD ടാറ്റ തന്നെയാണ് ആദ്യ വിമാനം പറത്തിയത്. 1937 നവംബർ 6 ന് ബോംബെ-ഇൻഡോർ-ഭോപ്പാൽ-ഗ്വാളിയർ-ഡൽഹി സർവീസ് ആരംഭിച്ചു. ആദ്യ വർഷം തന്നെ വിമാനത്തിൽ സഞ്ചരിച്ചത് 155 യാത്രക്കാരാണ്. 10.71 ടൺ മെയിൽ സർവീസും നടത്തി.

1940 കളുടെ തുടക്കം ലാഭത്തിലും പ്രതാപത്തിലുമായിരുന്ന ടാറ്റ എയർലൈൻസിൽ, 1948ൽ കേന്ദ്ര സർക്കാർ 49 ശതമാനം ഓഹരികൾ വാങ്ങി. 1953 -ൽ, Air Corporations Act പാർലമെന്റിൽ പാസാക്കുകയും സർക്കാർ എയർലൈൻസിനെ ഏറ്റെടുത്ത് ദേശസാൽക്കരിക്കുകയും ചെയ്തു. എയർ ഇന്ത്യ എന്ന ദേശീയ വിമാനകമ്പനിയുടെ ചരിത്രം അവിടെ തുടങ്ങുന്നു. അടുത്ത 40 വർഷങ്ങൾ എയർ ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണ വർഷങ്ങളായിരുന്നു. 1978 വരെ എയർ ഇന്ത്യയുടെ ചെയർമാനായി ജെ.ആർ.ഡി ടാറ്റ തന്നെ തുടർന്നു. 1978 ൽ വിമാന അപകടത്തിന്റെ ഉത്തരവാദിത്തം ചെയർമാനിൽ ആരോപിച്ച് മൊറാർജി ദേശായി സർക്കാർ അദ്ദേഹത്തെ പുറത്താക്കി. 1980ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബോർഡ് അംഗമായി ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യയിലെത്തിച്ചു. 1986 വരെ അദ്ദേഹം എയർ ഇന്ത്യ ബോർഡ് അംഗമായിരുന്നു.

കെടുകാര്യസ്ഥതതയും മത്സരവും 1990 കളുടെ അവസാനത്തിൽ തിരിച്ചടിച്ചു. കടബാധ്യതകൾക്കിടിലും 2007ൽ 50,000 കോടിയിലധികം രൂപയുടെ പുതിയ വിമാനങ്ങളും ഓർഡർ ചെയ്തു. എയർ ഇന്ത്യ പിന്നീട് ഒരിക്കലും ഈ നഷ്ടത്തിൽ നിന്ന് കരകയറിയില്ല. 100 -ലധികം വിമാനങ്ങളുടെയും വായ്പകളുടെയും സാമ്പത്തിക ഭാരം മൂലം ഈ വർഷം ഓഗസ്റ്റ് വരെയുള്ള കടബാധ്യത 61,562 കോടിയായി.

എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാനുള്ള മൂന്നാമത്തെ ശ്രമത്തിൽ, എയർലൈനിന്റെ 100% ഓഹരികളും വിൽക്കാൻ സർക്കാർ തീരുമാനിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും ഇതിൽ ഉൾപ്പെട്ടു. ഇത്തവണ, സർക്കാരിന് രണ്ട് ബിഡുകൾ അന്തിമമായി ലഭിച്ചു – ഒന്ന് ടാറ്റ സൺസിൽ നിന്നും മറ്റൊന്ന് സ്പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗിൽ നിന്നും.

റസർവ്വ് മണിയായി സർക്കാർ നിശ്ചയിച്ചത് 12,906 കോടിരൂപ, ബിഡ് തുറന്നപ്പോൾ അജയ് സിംഗ് കോട്ട് ചെയ്തത്, 15,100 കോടി രൂപ. സാക്ഷാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപ. ഇതിൽ 15300 കോടി കടം വീട്ടാനും 2700 കോടി ക്യാഷായും ടാറ്റ നൽകും. ഇത് ടാറ്റയുടെ ഫൗണ്ടർ ആയ JRD ടാറ്റയ്ക്ക് ആ കുടുംബത്തിലെ പുതിയ തലമുറ നൽകുന്ന സുവർണ ആദരവാണ്. ഏതൊരു എൻട്രപ്രണറും കൊതിക്കുന്ന ഒന്ന് !

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com