channeliam.com

ലോകത്തിലെ ഏറ്റവും മികച്ച ഫാബ് ലാബിനുള്ള ഫാബ് അക്കാദമി അവാർഡ് Kerala Fablab നേടി
യുഎസ് ആസ്ഥാനമായ ഫാബ് അക്കാദമി ആദ്യമായി നൽകുന്ന Fab Academy Masterpiece Execution അവാർഡാണ് നേടിയത്
ലോകമെമ്പാടും നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത 18 നോമിനികളിൽ നിന്ന് ഓൺലൈൻ വോട്ടിംഗിലാണ് വിജയം
തിരുവനന്തപുരത്തെ കേരള ഫാബ് ലാബിന്റെ പ്രോഡക്ട് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി
Abel Tomy ഡവലപ് ചെയ്ത പ്രോഡക്ടാണ് കേരള ഫാബ് ലാബിന് അവാർഡ് നേടിക്കൊടുത്തത്
ഇന്റർനെറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രോഡക്ടാണ് അവാർഡ് നേടിയത്
ഈ ഗാഡ്‌ജെറ്റ്, സമയം, ടോക്കൺ നമ്പർ ഇവയിലുളള കമാൻഡുകൾക്കനുസൃതമായി പ്രവർത്തിക്കുന്നു
ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാനാകും
ഇൻസ്റ്റഗ്രാമിൽ പ്രോഡക്ട് വീഡിയോ പോസ്റ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരള ഫാബ് ലാബ് പ്രവർത്തിക്കുന്നത്
കൊച്ചിയിൽ പ്രവർ‌ത്തിക്കുന്നത് സൂപ്പർ ഫാബ് ലാബാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com