channeliam.com

രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ, പ്രതിസന്ധി നീങ്ങിയെന്ന് കേന്ദ്രം
വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര ഇടപെടൽ നടത്തി
കൽക്കരി വിതരണം വേഗത്തിലാക്കാൻ കൽക്കരി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
താപവൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി എത്തിക്കാൻ റെയിൽവേ മന്ത്രാലയത്തിനും നിർദ്ദേശം നൽകി
കോൾ ഇന്ത്യ ലിമിറ്റഡിനോട് ഈ ആഴ്ചയിൽ പ്രതിദിനം 1.55-1.6 ദശലക്ഷം ടൺ ആയി കൽക്കരി വിതരണം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു
ഒക്ടോബർ 20 ന് ശേഷം പ്രതിദിനം 1.7 ദശലക്ഷം ടൺ ആയി കൽക്കരി വിതരണം വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്
വൈദ്യുതി ഉൽപാദകരുടെ കൽക്കരി ആവശ്യകത നിറവേറ്റാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു
വൈദ്യുതി സെക്രട്ടറി അലോക് കുമാറും കോൾ സെക്രട്ടറി എ കെ ജെയിനും കൽക്കരി, വൈദ്യുതി ലഭ്യതയെക്കുറിച്ച് അവലോകനം നടത്തി
ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകണമെന്നും വൈദ്യുതി വിൽക്കരുതെന്നും വിതരണ കമ്പനികളോട് നിർ‌ദ്ദേശിച്ചിട്ടുണ്ട്
സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നീക്കി വച്ചിരിക്കുന്ന 15 ശതമാനം വൈദ്യുതി കേന്ദ്ര സർക്കാർ ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കും
കോൾ ഇന്ത്യ ലിമിറ്റഡിന് ഏകദേശം 22 ദിവസത്തെ കൽക്കരി സ്റ്റോക്കുണ്ടെന്നാണ് റിപ്പോർട്ട്
ഇന്ത്യയിലെ വൈദ്യുതി വിതരണ ശൃംഖലയുടെ 70 ശതമാനത്തെയും കൽക്കരി ദൗർലഭ്യം ബാധിച്ചു
രാജസ്ഥാൻ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽ പവർ‌കട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമാണുളളത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com