ഗൂഗിളിന്റെ പുതിയ ആപ്പ് പ്രൈവസി ബ്രീഫിംഗ് അടുത്ത വർഷം മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും
2022 ഫെബ്രുവരി മുതൽ ഗൂഗിളിന്റെ ആപ്പ് സ്വകാര്യതാ ബ്രീഫിംഗുകൾ ഉപയോക്താക്കൾക്ക് തത്സമയം ലഭിക്കും
പ്ലേ കൺസോളിൽ ആപ്പ് ഡെവലപ്പർമാർക്ക് ഒരു പുതിയ ഡാറ്റ സേഫ്റ്റി ഫോമും ലഭ്യമാകും
ആപ്പ് ഡെവലപ്പർമാർക്ക് ആവശ്യമായ വിശദാംശങ്ങൾ ഇതിൽ പൂരിപ്പിക്കാൻ കഴിയും
2022 ഏപ്രിൽ മുതൽ ഡെവലപ്പർമാർ വിവരങ്ങൾ സമർപ്പിക്കേണ്ടത് നിർബന്ധമാണ്
ഉപഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഒരു അവലോകനം ഡാറ്റ വിഭാഗം നൽകണം
ലൊക്കേഷൻ, കോൺടാക്റ്റുകൾ,സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെ ഏത് തരം ഡാറ്റയാണ് ആപ്പ് ശേഖരിക്കുന്നതെന്ന് ഡവലപ്പർമാർ ഉപയോക്താക്കളോട് പറയണം
ഈ ഡാറ്റ ഓപ്ഷണൽ ആണോ അതോ ആപ്പ് ഉപയോഗിക്കുന്നതിന് ആവശ്യമാണോ എന്ന വിവരം നൽകണം
കഴിഞ്ഞ മേയ് മാസത്തിലാണ് ഈ പുതിയ ഫീച്ചർ ഗൂഗിൾ പ്രഖ്യാപിച്ചത്
ഡിസംബറിൽ ആപ്പ് സ്റ്റോറിലെ ആപ്പുകൾക്ക് സമാനമായ പ്രൈവസി-ഡാറ്റ ഫീച്ചറുകൾ ആപ്പിൾ നൽകിയിരുന്നു
Type above and press Enter to search. Press Esc to cancel.