Ready-to-Eat Meal ബിസിനസ് ടാറ്റാ കൺസ്യൂമർ പ്രോഡക്ടിന് കൈമാറാൻ ഒരുങ്ങി ടാറ്റാ ഇൻഡസ്ട്രീസ്

Tata Q ബ്രാൻഡിന് കീഴിലാണ് നിലവിൽ റെഡി-ടു-ഈറ്റ് ഭക്ഷണ ബിസിനസ്

ടാറ്റ കെമിക്കൽസിന് കീഴിലെ Tata Salt, Tata Sampann പയറുവർഗ്ഗങ്ങൾ അടങ്ങിയ ഫുഡ് പോർട്ട്ഫോളിയോ ടാറ്റ കൺസ്യുമറിന് കൈമാറിയിരുന്നു

Tetley Tea, Eight O’Clock Coffee, Himalayan water, Starbucks എന്നിവ ഉൾപ്പെടുന്ന ഫുഡ് ആൻഡ് ബിവറേജ് ബിസിനസ്സ് ടാറ്റ കൺസ്യൂമറിന് കീഴിലാണ്

TCS, Titan, Tata Motors, Tata Steel എന്നിവ കഴിഞ്ഞാൽ ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ അഞ്ചാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ടാറ്റാ കൺസ്യൂമർ

പുതിയ സംരംഭങ്ങൾക്കായുളള വൈവിദ്ധ്യവത്കരണത്തിലും ഏകീകരണത്തിലും ടാറ്റ ഇൻഡസ്ട്രീസ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു

നിലവിൽ ഇ-കൊമേഴ്‌സിൽ Tata Cliq, ആരോഗ്യ സേവനങ്ങളിൽ Tata Health app, ഡിജിറ്റൽ ക്ലാസ് റൂം കണ്ടന്റിൽ Tata ClassEdge ബിസിനസുകൾ ടാറ്റയ്ക്കുണ്ട്

ബിസിനസുകളിലുടനീളം കോർപ്പറേറ്റ് ഘടന സുഗമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടാറ്റയുടെ ഈ നീക്കം

കോർപ്പറേറ്റ് ഘടന ലളിതമാക്കുന്നത് നിയമപരമായ ചെലവുകൾ കുറയ്ക്കാനും സമന്വയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രവർത്തനങ്ങൾ സ്കെയിൽ അപ്പ് ചെയ്യാനും ഗ്രൂപ്പിനെ സഹായിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version