സോഷ്യൽ ഓഡിയോ ആപ്പ്, ക്ലബ്ഹൗസ്, ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലേക്കുമെത്തുന്നു
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ബംഗാളി ഭാഷകളിൽ ക്ലബ്ഹൗസ് വൈകാതെ എത്തും
മറ്റു പ്രാദേശിക ഭാഷകളും വൈകാതെ പ്ലാറ്റ്ഫോമിന്റെ ഭാഗമാകുമെന്ന് ക്ലബ്ഹൗസ്
ആഭ്യന്തര വിപണിയെ സൂക്ഷ്മമായി പഠിക്കുന്ന ക്ലബ്ഹൗസിന് ഇന്ത്യ പ്രധാന വിപണിയെന്ന വിലയിരുത്തലാണുളളത്
വൈകാതെ ഇന്ത്യയിൽ മികച്ചൊരു ടീം രൂപീകരിക്കുമെന്ന് ക്ലബ്ഹൗസ് ഇന്റർനാഷണൽ മേധാവി ആരതി രാമമൂർത്തി
ജൂണിൽ ക്ലബ്ഹൗസ് ആക്സിലറേറ്റർ പ്രോഗ്രാം, ക്രിയേറ്റർ ഫസ്റ്റ് ഇന്ത്യയിൽ ആരംഭിച്ചിരുന്നു
iOS ൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ക്ലബ്ഹൗസ് മേയ് മാസത്തിലാണ് ആൻഡ്രോയിഡിലും ലഭ്യമായി തുടങ്ങിയത്
ആഗസ്റ്റിൽ 5,58,000 ഡൗൺലോഡുകളും ജൂലൈയിൽ 1.4 ദശലക്ഷവും ജൂണിൽ 5.9 ദശലക്ഷവും ക്ലബ്ഹൗസിനുണ്ടായതായി ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ
ക്ലബ്ഹൗസ് ജനപ്രിയമായതോടെ ട്വിറ്ററും ഫേസ്ബുക്കും സമാനമായ ഓഡിയോ ചാറ്റ് റൂമുകൾ ആരംഭിച്ചിരുന്നു
Andreessen Horowitz, DST Global, Tiger Global എന്നിവ പിന്തുണയ്ക്കുന്ന ക്ലബ്ഹൗസിന് നിലവിൽ 4 ബില്യൺ ഡോളറാണ് വാല്യുവേഷൻ
Type above and press Enter to search. Press Esc to cancel.