കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്.
രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ പത്തോ പതിനഞ്ചോ യൂണികോണുകൾ ആയിരുന്നുവെങ്കിൽ 2021-ൽ ഇതുവരെ മുപ്പതിലധികം യൂണികോണുകൾ സൃഷ്ടിക്കപ്പെട്ടു.


സെപ്തംബർ വരെ മാത്രം, 1000 കോടി ഡോളറാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകലിലെത്തിയത്. ചരിത്രത്തിലാദ്യമാണിത്. 347 ഡീലുകളിലാണ് 75000 കോടി രൂപ ഇവിടുത്തെ സ്റ്റാർട്ടപ്പ് പിള്ളേര് വാരി നിറച്ചതെന്ന് ഓർക്കണം. വാല്യു നോക്കിയാലും വോള്യം നോക്കിയാലും ഇത് തകർപ്പനാണ്. അതും എല്ലാ സെക്ടറിലും ഫണ്ട് വന്നിട്ടുണ്ട്.

എന്നാലും ഫിൻടെക്, എഡ്ടെക്, സാസ് എന്നിവയാണ് പണം വാരിയവരിലെ കിംഗ്. മൊത്തം ഫണ്ടിംഗിന്റെ 47 ശതമാനം ഈ സെക്ടറുകളിൽ നിന്നാണ് . മറ്റ് ബിസിനസ്സുകളെ അപേക്ഷിച്ച് സ്റ്റാർട്ടപ്പിൽ എങ്ങനെ ഇത്ര നിക്ഷേപം വന്നു? ഡിജിറ്റൽ അഡോപ്ഷൻ നടത്താനായതുകൊണ്ടാണ് സ്റ്റാർട്ടപ്പുകൾക്ക് മികവുറ്റ രീതിയിൽ ഫണ്ടിംഗ് നേടാനായത്. ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കും വിധം പുതിയ ബിസിനസ് മോഡൽ സെറ്റ് ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്കായി. ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ബെസ്റ്റ് ടൈം ആണ് ഇതെന്ന് നിക്ഷേപകരായ Sequoia India, മനേജിംഗ് ‍ഡയറക്ടർ GV Ravishankar പറയുന്നു.

മീറ്റ് ഡെലിവറി സ്റ്റാർട്ടപ്പ് Licious,ക്ലൗഡ് കിച്ചൻ Rebel Foods, ക്രിപ്‌റ്റോകറൻസി എക്സ്ചേഞ്ച് CoinSwitch Kuber- എന്നിവയാണ് അടുത്തിടെ 1 ബില്യൺ ‍ഡോളർ മൂല്യം മറികടന്നത്.ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലിയായി തുടരുന്നു, ഈ വർഷത്തെ ഒമ്പത് യൂണികോണുകൾ അവിടെ നിന്നാണ്.

396 യൂണികോണുള്ള അമേരിക്കയ്ക്കും , 277 യൂണികോണുള്ള ചൈനയ്ക്കും പിന്നിൽ, മൂന്നാമതാണ് ഇന്ത്യ. യുകെ (32), ജർമ്മനി (18) എന്നിവയ്ക്ക് മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. നിലവിൽ 60-ൽ അധികം യൂണികോൺ സ്റ്റാർട്ടപ്പുകളുള്ള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായി ഇന്ത്യ മാറുകയാണ്. മറ്റൊന്ന് അറിയാമോ, ഈ ക്വാർട്ടറിൽ ഏറ്റവും കൂടുതൽ യൂണികോണുകൾ പിറന്നത് ഇന്ത്യയിലാണ്, അമേരിക്കയേയും ചൈനയേേയും മറികടന്നു ഇന്ത്യ അവിടേയും…

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version