റൈഡ് ഹെയിലിങ് സ്റ്റാർട്ടപ്പായ റാപ്പിഡോയിലെ (Rapido) ഓഹരികൾ വിറ്റഴിക്കാൻ ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി (Swiggy) ഒരുങ്ങുന്നു. നിലവിൽ റാപ്പിഡോയിൽ സ്വിഗിക്ക് 12 ശതമാനമാണ് പങ്കാളിത്തം. ഓഹരി വിൽപ്പനയിലൂടെ ഏകദേശം ₹2,500 കോടി വരുമാനമാണ് സ്വിഗി പ്രതീക്ഷിക്കുന്നത്. ഇതോടെ, മൂന്നു വർഷത്തിലധികമായി റാപ്പിഡോയിൽ നിക്ഷേപിച്ചിട്ടുള്ള സ്വിഗി, പൂർണമായി ഈ നിക്ഷേപത്തിൽ നിന്ന് പുറത്ത് കടക്കും.

Swiggy looks to net ₹2500 crore from Rapido

ബാലൻസ് ഷീറ്റ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മണി കൺട്രോൾ അടക്കമുള്ള ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായ സ്വിഗി, തുടർച്ചയായി അഞ്ചു പാദങ്ങളായി നഷ്ടം നേരിട്ടുവെന്നാണ് റിപ്പോർട്ട്. അവസാന രണ്ട് പാദങ്ങളിലായി ഏകദേശം ₹2,278 കോടി (268 ദശലക്ഷം ഡോളർ) നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ ഒമ്പത് പാദങ്ങളിലായി നഷ്ടം ₹6,600 കോടി (785 ദശലക്ഷം ഡോളർ) കവിഞ്ഞതായും, ഇത് കമ്പനിയുടെ ക്യാഷ് റിസർവ് തീർക്കാൻ ഇടയാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റാപ്പിഡോയിലെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം

Swiggy plans to sell its 12% stake in ride-hailing startup Rapido to generate ₹2500 crore in revenue and address its ongoing financial challenges.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version